News

കഴിഞ്ഞകാല കഥകൾ ഞാൻ പറയണോ;  മാ​ധ്യ​മ​ങ്ങൾക്ക് വീണ്ടും മുഖ്യമന്ത്രിയുടെ രൂ​ക്ഷ​വിമർശനം

വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ഉ​ദേ​ശ​മു​ണ്ട്. അ​വ​രു​ടെ പു​റ​കി​ല്‍ ക​ളി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ യ​ശ​സി​ല്‍ ചി​ല​ര്‍​ക്ക് പൊ​ള്ള​ല്‍ ഉ​ണ്ടാ​കു​ന്നു. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ്. അപകീര്‍ത്തിപ്പെടുത്താനും പ്രഫഷണലിസം ഉപയോഗിക്കുകയാണ്. മുന്‍സര്‍ക്കാരിനേയും മുന്‍മുഖ്യമന്ത്രിയേയും പോലെയെന്ന് വരുത്താനാണ് നീക്കം. ജനങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ടാണ് കുലുങ്ങാത്തതെന്നും പിണറായി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് പണം ലഭിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. യുഎഇ ചാരിറ്റബിള്‍ സ്ഥാപനമായ റെഡ് ക്രസന്റ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. സര്‍ക്കാര്‍ വീടുവയ്ക്കാന്‍ സ്ഥലം നല്‍കുക മാത്രമാണ് ചെയ്തത്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ തെളിയും. സ്വപ്നയ്ക്ക് ഭരണത്തില്‍ എങ്ങനെ സ്വാധീനമുണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണക്കടത്ത് വഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നു വരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചു എന്ന വാര്‍ത്ത വന്നു. വസ്തുതയില്ലാതെ എങ്ങനെ അങ്ങനെയൊരു വാര്‍ത്ത വന്നു? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് തെറ്റായ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരുതരത്തിലുള്ള മനഃ ചാഞ്ചല്യവും തനിക്കില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങൾക്കു നേരേ കടുത്ത വിമർശനം

നടത്തിയിരുന്നു
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

5 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.