അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനുമുള്ള ദേശീയ തന്ത്രത്തിന് യു എ ഇ കാബിനറ്റ് അംഗീകാരം നല്‍കി.തിങ്കളാഴ്ച അബൂദബിയിലെ ഖസർ അല്‍ വതനില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ദേശീയ സമ്ബദ്‌വ്യവസ്ഥക്കുള്ളിലെ ഭരണ തത്വങ്ങളും സുതാര്യതയും ശക്തിപ്പെടുത്താനുള്ള തന്ത്രത്തിന് രൂപം നല്‍കിയത്. പുതിയ ഗവണ്‍മെന്റ‌് സീസണിലെ ആദ്യ മീറ്റിംഗാണ് ഇന്നലെ നടന്നത്.
രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപ സമ്ബ്രദായം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങള്‍ യോഗം അവലോകനം ചെയ്തതായി ശൈഖ് മുഹമ്മദ് പറഞ്ഞു. കൊവിഡിന് ശേഷം സർക്കാർ എടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സഹായിച്ചു. ദേശീയ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം നടപ്പുവർഷത്തിന്റെ പകുതി വരെ 152 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു. യഥാർഥ ജി ഡി പി വളർച്ചയില്‍ ലോകത്തിലെ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 112 ബില്യണ്‍ ദിർഹം എന്ന റെക്കോർഡ് വിദേശ നിക്ഷേപം ആകർഷിച്ചു.
നിക്ഷേപ പദ്ധതികളുടെ എണ്ണത്തില്‍ അമേരിക്കക്ക് ശേഷം രണ്ടാം സ്ഥാനത്താണ്. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായാല്‍ ഞങ്ങളുടെ സാമ്പത്തിക ഭാവി കൂടുതല്‍ ശക്തവും മികച്ചതുമായിരിക്കും. അദ്ദേഹം വ്യക്തമാക്കി.സാമ്പത്തിക മന്ത്രിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകള്‍ക്കായുള്ള സുപ്രീം കമ്മിറ്റി പുനഃസംഘടിപ്പിക്കാനും അംഗീകാരം നല്‍കി. 2023ലെ സംസ്ഥാന തലത്തില്‍ ഏകീകൃത സർക്കാർ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്തു. 546 ബില്യണ്‍ ദിർഹം വരുമാനവും 402 ബില്യണ്‍ ദിർഹം ചെലവുമുള്ള റിപ്പോർട്ടാണ് ഇത്. സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക കാര്യങ്ങള്‍, സാമൂഹിക സംരക്ഷണം, പാർപ്പിടം എന്നീ മേഖലകളിലാണ് ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിലവുകള്‍.പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തില്‍ യു എ ഇ സ്‌കൂളുകള്‍ 11 ലക്ഷം വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും ദേശീയ, സ്വകാര്യ സർവകലാശാലകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി യോഗം അവലോകനം ചെയ്തു.
രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ പാത തുറക്കുന്ന വിജയകരമായ ഒരു അധ്യയന വർഷമാവുമിതെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.നവംബർ അഞ്ച്, ആറ് തീയതികളില്‍ അബൂദബിയില്‍ ഗവണ്‍മെന്റിന്റെ വാർഷിക മീറ്റിംഗുകള്‍ നടക്കും. കുടുംബം, ദേശീയ ഐഡന്റിറ്റി, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്നിങ്ങനെ മൂന്ന് പ്രധാന ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇതിന്റെ അജണ്ട മന്ത്രിസഭ അംഗീകരിച്ചു. ബന്ധപ്പെട്ട എല്ലാവരോടും അവരുടെ മേഖലകളുടെ വികസനത്തിന് ആശയങ്ങളും സംരംഭങ്ങളും പ്രോജക്റ്റുകളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 2025 വർഷത്തേ ദേശീയ അജണ്ട യോഗം രൂപപ്പെടുത്തും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.