കള്ളനോട്ടുകളുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍.കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോ ര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെ യ്തത്
തൃശൂര്‍ :കള്ളനോട്ടുകളുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോ ര്‍ജി (37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ കെ സി ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ് ആന്റണി,സിറില്‍ എന്നിവര്‍ ചേര്‍ന്നാ ണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നൂറ് രൂപയുടെ 24ഉം 50 രൂപയുടെ 48ഉം കള്ളനോട്ടുകള്‍ പൊ ലീസ് പിടിച്ചെടുത്തു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച കാനണ്‍ കമ്പനി യുടെ പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും പിടികൂടി. കഴിഞ്ഞ ദിവസം ഒരു വയോധിക ഇയാ ളില്‍ നിന്ന് 500 രൂപക്ക് ചില്ലറ വാങ്ങിയിരുന്നു. 200 രൂപയുടെയും ഒരു 100 രൂപയുടെയും നോട്ടുകളാ ണ് ലഭിച്ചത്. സമീപത്തെ കടയില്‍ കൊടു ത്തപ്പോള്‍ കള്ളനോട്ടുകളാണെന്ന് മനസ്സിലായതോടെ സ്ഥ ലത്ത് വെച്ച് കത്തിച്ച് കളഞ്ഞിരുന്നു. ഇതേക്കുറിച്ച് ആരോടും പറയുകയോ പരാതി കൊടുക്കുക യോ ചെയ്യാതെ ഓട്ടോയുടെ വിവരങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വെസ്റ്റ് പൊലീസ് പ്രതിയെ പി ടികൂടിയത്. പ്രായമായവരെയും അന്യസ്ഥലങ്ങളില്‍ നിന്ന് വരുന്ന വരെയുമാണ് പ്രതി സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നല്‍കി കബളിപ്പിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്ന് കരുതി കബളിക്കപ്പെ ട്ടവര്‍ പരാതി നല്‍കാത്തതാണ് പ്രതിക്ക് പ്രേത്സാഹനമായത്. എസ് ഐ രമേഷ്‌കുമാര്‍,സിവില്‍ പൊ ലീസ് ഉദ്യോഗസ്ഥരായ അലക്സാര്‍,സുനീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.