Breaking News

കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി പി വധക്കേസ് പ്രതികളുടെ സഹായം ; അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്, തെളിവെടുപ്പ്

കടത്തിയ സ്വര്‍ണം കവരാന്‍ ടിപി വധക്കേസ് പ്രതികളും സഹായിച്ചിരുന്നു എന്ന് അര്‍ജുന്‍ കസ്റ്റംസിന് മൊഴി നല്‍കി. ഒളിവില്‍ കഴിയാനും ഇവരുടെ സഹായം ലഭിച്ചിരുന്നു. കസ്റ്റം സി ന്റെ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ ആയങ്കി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

 

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി അര്‍ജുന്‍ ആയങ്കി. കടത്തിയ സ്വര്‍ണം കവരാന്‍ ടിപി വധക്കേസ് പ്രതികളും സഹായിച്ചിരുന്നു എന്ന് അര്‍ജുന്‍ കസ്റ്റംസിന് മൊഴി നല്‍കി. ഒളിവില്‍ കഴിയാനും ഇവരുടെ സഹായം ലഭിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ ആയങ്കി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാനാണ് ടിപി വധക്കേസ് പ്രതികള്‍ സഹാ യിച്ചത്. കവരുന്ന സ്വര്‍ണത്തിന്റെ ഒരു വിഹിതം ഇവര്‍ക്കും നല്‍കി. ഒളിവില്‍ കഴിയാനും പ്രതികളു ടെ സഹായം ലഭിച്ചതായും അര്‍ജുന്‍ വെളിപ്പെടുത്തി. പാനൂര്‍ ചൊക്ലി മേഖലയിലാണ് അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞത്.

സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണം ടിപി വധക്കേസ് പ്രതി ക ളുടെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. എന്നാല്‍ ടിപി വധക്കേസ് പ്രതികളില്‍ ആരോക്കെയാ ണ് അര്‍ജുനെ സഹായിച്ചത് എന്നുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരില്‍ എത്തിച്ചു. കണ്ണൂരിലെ കസ്റ്റം സ് ഓഫീസിലാണ് എത്തിച്ചത്. മൊബൈല്‍ കുപ്പം പുഴയില്‍ കളഞ്ഞു എന്ന മൊഴിയുടെ അടിസ്ഥാ നത്തില്‍ പരിശോധന നടത്തും. അര്‍ജുന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും എന്നാണ് വിവരം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.