ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാ പിഴ വ്മൂലം മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ഗുരു തരമായ ആരോപണം. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്
കോഴിക്കോട് : ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാ പിഴ വ്മൂലം മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് തലശേരി ജനറല്‍ ആശുപത്രിക്കെതിരേ ഗുരുതരമായ ആ രോപണം. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാല യാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വ ണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍.
ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ രംഗ ത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒക്ടോബര്‍ 30ന് വൈകീട്ടാണ് വീടിന് അടുത്തു ള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കഴിക്കുന്നതിനിടെ സുല്‍ത്താന്ഡ ഗ്രൗണ്ടില്‍ വീണ് പരുക്കേറ്റത്. തുട ര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീന്‍ കേടായിരുന്നു. എക്സ്റേ എടുക്കാന്‍ കൊടുവള്ളി കോഓപറേറ്റീവ് ആശുപത്രിയില്‍ പോയി. ഒരു മണിക്കൂറില്‍ എക്സ്റേ തല ശേരി ആശുപത്രിയില്‍ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എ ക്സ്റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ അടുത്ത ദിവസം ഡോക്ടര്‍ വി ജുമോന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ല. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് വിജുമോന്‍ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചു വെ ന്നും അറിയിച്ചു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.
പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റ ണമെന്ന് ഡോക്ടര്‍മാര്‍ പറ ഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റി. സര്‍ക്കാര്‍ ആശുപത്രി അധി കൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സം സ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനുംപരാതി നല്‍കിയ തായും കുട്ടിയുടെ കു ടുംബം അറിയിച്ചു.
എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായില്ലെന്നാണ് തലശേരി ജനറല്‍ ആശുപത്രിയുടെ വാദം. കുട്ടിയു ടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്ത യോട്ടം നിലയ്ക്കുന്ന കമ്പാ ര്‍ട്ട്മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് ആശുപത്രി യുടെ വാദം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.