കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. 33 പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ മദ്യദുരന്തക്കേസിലെ പ്രതിയാണ് മണിച്ച ന്‍ എന്ന ചന്ദ്രന്‍. 22 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മോചനം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ജയില്‍ മോചിതനാ യി. 33 പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ മദ്യദുരന്തക്കേസിലെ പ്രതിയാണ് മണിച്ചന്‍ എന്ന ചന്ദ്രന്‍. 22 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സുപ്രീം കോടതി ഉ ത്തരവിനെ തുടര്‍ന്നാണ് മോചനം.
ഇന്നലെ മണിച്ചന്‍ പുറത്തിറങ്ങുമെന്ന് ബന്ധുക്കളടക്കം പ്രതീക്ഷച്ചിരുന്നെങ്കിലും സുപ്രീംകോടതി ഉത്തരവ് രാത്രി വൈകിയാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്.ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതിനാല്‍ സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പു കൂടി പരിശോധിച്ചു. ഇതിനുശേഷം ഇന്ന് മണിച്ചനെ മോചിപ്പിക്കുകയായിരുന്നു.
ജീവപര്യന്തത്തിനു പുറമേ 43 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.ഇതില്‍ ഇളവു നല്‍കി മോച ന ത്തിനു ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും പിഴത്തുക ഇളവു ചെയ്തിരുന്നില്ല. പിഴ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിച്ചത്.പണമടച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവും കൂടി ജയിലില്‍ തുടരണ മെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ ത്തിച്ചത്.എന്നാല്‍ മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.