Home

‘കലയ്ക്ക് മതമില്ല’; ഡിവൈഎഫ്ഐ വേദിയില്‍ നൃത്തം ചെയ്ത് മന്‍സിയ

കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് അഹിന്ദുവാണെ ന്ന കാരണത്താല്‍ ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈ എഫ്ഐ. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡിവൈഎഫ്ഐ ഒരുക്കിയ വേദി യിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്.

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് അഹിന്ദു വാണെന്ന കാരണത്താല്‍ ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡി വൈഎഫ്ഐ ഒരുക്കിയ വേദിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്. മന്ത്രി ആര്‍ ബിന്ദുവിന്റെ സാ ന്നിദ്ധ്യത്തിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്.

പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യ ത്തോടെയാണ് ഡിവൈഎഫ്ഐ പരിപാടി സംഘടിപ്പിച്ചത്. സാംസ്‌കാരിക സദസ്സില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി ആര്‍ ബിന്ദു, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രഫ.കെ സച്ചി ദാനന്ദന്‍, കവി പിഎന്‍ ഗോപീകൃഷ്ണന്‍, എഴുത്തുകാരി രേണു രാമനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെ ടുത്തു.

ഏപ്രില്‍ 21ന് നടത്താനിരുന്ന കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്നാണ് മന്‍സിയ യെ ഒഴിവാക്കിയത്.അഹിന്ദു ആയതിനാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനു ള്ളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം വന്നത്. ഇതിനെത്തു ടര്‍ന്ന് മന്‍സിയയ്ക്ക് വേദി ഒരുക്കി നല്‍കുമെന്ന് ഡിവൈഎഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.