15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന്‍ വിഛേദി ക്കും. കുടിശിക പിരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെ ന്നാണ് വൈദ്യു തി ബോര്‍ഡ് വിശദീകരിക്കുന്നു
കൊച്ചി : കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കളുടെ കണക്ഷന്‍ വിഛേദിക്കാനുള്ള നോ ട്ടിസ് നല്‍കാന്‍ കെഎസ്ഇബി നിര്‍ദേശം. കോവിഡ് ലോക്ഡൗണ്‍ പലയിടത്തും തുടരുന്നതിനിട യിലാണ് തീരുമാനം. 15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന്‍ വിഛേദിക്കും.
കുടിശിക പിരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് വൈദ്യുതി ബോര്‍ ഡ് വിശദീകരിക്കുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കു ഫോണ്‍ സന്ദേശമായാണ് അറിയിപ്പ് ലഭിച്ചത്.
ലോക്ഡൗണ്‍ കാലത്തു വൈദ്യുതി കണക്ഷന്‍ വിഛേദിക്കില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാ ക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ലോക് ഡൗണ്‍ സമയത്ത് ഇതുപോലെ നോട്ടിസ് നല്‍കിയെങ്കിലും പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചു. 2020 ഏപ്രില്‍ 20 മുതല്‍ ജൂ ണ്‍ 19 വരെയുള്ള ബില്‍ അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കുകയും ഗഡുക്കളായി അട യ്ക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
അതിനിടെ വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തുക അട യ്ക്കാന്‍ സാവകാശം നല്‍കുകയോ തവണകള്‍ അനുവദിക്കുകയോ ചെയ്യുമെന്നു വൈദ്യുതി ബോര്‍ ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.