ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മം ഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മു സ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂടിയാണ് 53 കാരനായ യു ടി ഖാദര്‍.
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് യു ടി ഖാദറിനെ കര്‍ണാടക നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മംഗളൂരു എംഎല്‍ എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂ ടിയാണ് 53 കാരനായ യു ടി ഖാദര്‍. ഭരണ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തി മുന്നോട്ടു കൊണ്ടു പോവുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരവും ആദരണീയവുമായ ചുമതല ഏറ്റെടുക്കാനുള്ള ഹൈക്കമാന്റ് നിര്‍ദ്ദേശം താന്‍ പൂര്‍ ണമനസോടെ സ്വീകരിക്കുന്നുവെന്ന് ഖാദര്‍ പ്രതികരിച്ചു. ”എല്ലാവര്‍ ക്കും മന്ത്രിയാകാനാകും, പക്ഷേ സ്പീ ക്കറാകാന്‍ സാധിക്കില്ല. ആറര വര്‍ഷം ഞാന്‍ മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടു ണ്ട്. സ്പീക്കറാകുകയെന്നത് വലിയൊരു അവസരമായിട്ടാണ് കാണുന്നത്. ജനങ്ങളെ സേവിക്കുന്നതിനായി സത്യസന്ധതയോടും സുതാര്യതയോടും കൂടി എല്ലാവരേയും ഒത്തൊരുമിച്ച് കൊണ്ടുപോകും’,തിരഞ്ഞെ ടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് നിയമസഭാ സെക്രട്ടറിക്ക് യുടി ഖാദര്‍ പത്രിക സമര്‍പ്പിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നട ന്നത്. ആര്‍വി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച്‌കെ പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തി ല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ചര്‍ച്ചയിലുണ്ടായിരുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യു ടി ഫരീദിന്റെ മകനായ ഖാദര്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007ലാണ് മംഗളൂരു മണ്ഡലത്തില്‍ നി ന്നും മത്സരിച്ചത്. മംഗളൂരുവില്‍ നിന്ന് ഇത്തവണ 22,977 വോട്ടുകള്‍ക്കായിരുന്നു ഖാദര്‍ വിജയിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.