Breaking News

കര്‍ണാടകയില്‍ വാഹനാപകടം ; കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

കര്‍ണാടകയിലെ ഹെനഗലിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളാ യ ദമ്പതികള്‍ മരിച്ചു.കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ കെ എ മുഹമ്മദ് കു ഞ്ഞി(65),ഭാര്യ ആയിഷ(62) എന്നിവരാണ് മരിച്ചത്

ബംഗളൂരു : കര്‍ണാടകയിലെ ഹെനഗലിലുണ്ടായ വാഹനാപകടത്തില്‍ കാ സര്‍കോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ കെ എ മുഹമ്മദ് കുഞ്ഞി(65),ഭാര്യ ആയി ഷ(62) എന്നിവരാണ് മരി ച്ചത്. കുടുംബം കര്‍ണാടകയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അ പകടം.

കര്‍ണാടക ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. നാലു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു അപകടം. ആയിഷ ആശുപത്രിയിലെ ത്തിക്കും മുമ്പും, മുഹമ്മദ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഹനഗല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ദമ്പതികളുടെ മക്കളായ സിയാദ്,ഭാര്യ സജ്‌ന,ഇവരുടെ മക്കളായ മുഹമ്മദ്,ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഹുബ്ള്ളിയില്‍ തീര്‍ഥാടനത്തിന് പോകുന്നതിനിടെ ഹാവേരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഹോണ്ട അമേ സ് കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തി ല്‍  കാറിന്റെ മുന്‍വശം ബസ്സിനുള്ളിലേക്ക് കയറി. 2014ല്‍ ആര്‍ എസ് എസുകാര്‍ കുത്തിക്കൊലപ്പെടു ത്തിയ സൈനുല്‍ ആബിദീന്റെ മാതാപിതാക്കളാണ് മരണപ്പെട്ടവര്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.