നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്താണ് ഉത്തരവിട്ടത്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷി ക്കും. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവി ട്ടു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേ സ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്താണ് ഉത്തരവിട്ടത്. പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ബാങ്ക് സെക്രട്ടറിയടക്കം 6 പേര്‍ക്കെതിരെ ഇരിങ്ങാല ക്കുട പൊലീസ് കേസെടുത്തിരുന്നു.
100 കോടിയുടെ വായ്പ ക്രമക്കേടാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യം രണ്ട് കോടിയ്ക്ക് മുകളിലാണെങ്കില്‍ അത് സം സ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക. അതുകൊണ്ടാ ണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
വഞ്ചന, ഗൂഡാലോചന എന്നിവ കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അ ന്വേഷിക്കാനാണ് നീക്കം. നൂറ് കണക്കിന് രേ ഖകള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ച ശേ ഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളില്‍ എങ്ങനെ അന്വേഷണം വേണമെന്ന് തീരു മാനിക്കുകയെന്ന് നേരത്തെ അന്വേ ഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി.
46 പേരുടെ ആധാരം പണയവസ്തുവായി സ്വീകരിച്ച് എടുത്ത വായ്പകള്‍ ഒരു വ്യക്തിയുടെ അക്കൗ ണ്ടിലേക്കു കൈമാറിയെന്നതടക്കം ഗുരുതര തട്ടിപ്പുകളാണ് കണ്ടെത്തിയത്. പെരിഞ്ഞനം സ്വദേശി കിരണിന്റെ അക്കൗണ്ടിലേക്കു മാത്രം ഇത്തരത്തില്‍ എത്തിയത് 23 കോടി രൂപയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.