News

കരിമീൻ വളർത്താൻ പഠിക്കാം; കാശുണ്ടാക്കാം

50 സെൻറ് വിസ്തീർണ്ണമുള്ള കുളങ്ങളിൽ ശാസ്ത്രീയ  രീതിയിൽ കരിമീൻ കൃഷി നടത്തുന്ന പദ്ധതിയാണ് ഇത്.  തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന കരിമീൻകൃഷി പദ്ധതിയുടെ യൂണിറ്റ് ചെലവ് ഒന്നര ലക്ഷം രൂപയാണ്.  ഇതിന്റെ 40 ശതമാനം സർക്കാർ ഗ്രാന്റ് ആയി നൽകും.
സംസ്ഥാന മത്സ്യമായ കരിമീൻ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനൊപ്പം കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും  പദ്ധതി ലക്ഷ്യമിടുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിനെ ആശ്രയിച്ച് ജിവിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വകുപ്പ് സംഘടപ്പിക്കുന്ന വളപ്പുകളിലെ കരിമീൻ വിത്തുല്പാദന പരിപാടിയിലേക്കും തെരഞ്ഞെടുത്ത കർഷകർക്കും പരിശീലനം നൽകും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 28 കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 250 മത്സ്യ കർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.   ഇവരെക്കൂടാതെ മറ്റ് കർഷകർക്കും താല്പര്യമുള്ള പൊതുജനങ്ങൾക്കും ഫേസ്ബുക്കിലൂടെ തൽസമയമായി പരിപാടി വീക്ഷിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനും അവസരമുണ്ട്.  ഫിഷറീസ് വകുപ്പിലേയും ഫിഷറീസ് സർവകലാശാലയുടേയും വിദഗ്ധർ ക്ലാസ്സുകൾ എടുക്കും.
കരിമീൻ കൃഷിയിൽ താല്പര്യമുള്ള പൊതുജനങ്ങൾക്ക് www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ഫേസ്ബുക്ക് ലിങ്ക് വഴി തൽസമയം പരിശീല
നത്തിനും അവസരമുണ്ട്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന്  ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഓൺലൈനായി നിർവ്വഹിക്കും. ഫിഷറീസ് വകുപ്പ് ഡയറക്ടർ എം. ജി. രാജമാണിക്യം അദ്ധ്യക്ഷത വഹിക്കും.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.