ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തു പൊലീസ് പിടികൂടിയത്.
മലപ്പുറം: ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഏ താണ്ട് 35 ലക്ഷം രൂപ വില വരുന്ന 570 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യാത്ര ക്കാരനെ അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേ ശി നിഷാദിനെയാണ് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തു പൊലീസ് പിടികൂടിയത്.
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. അഭ്യന്തര വിപണിയില്‍ 35 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നലെ വൈകുന്നേരം 8.15 ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് (IX 376) വിമാനത്തിലാ ണ് ഇയാള്‍ കരിപ്പൂര്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണ്ണമു ണ്ടെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആ ശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്സ്യൂളുകള്‍ കണ്ടെത്തിയത്.പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ ഹാജരാക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഈ വര്‍ഷം ഇതുവരെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടുന്ന പതിനെട്ടാ മത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പൊലീസിന്റെയും കസ്റ്റംസി ന്റെയും കടുത്ത പരിശോധന നിലനി ല്‍ക്കുന്ന ഈ സാഹചര്യത്തിലും സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന സ്വര്‍ണക്കടത്തിന് ഒരു കുറവുമില്ല എ ന്നത് ശ്രദ്ധേയമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.