ബയോപ്‌സി പരിശോധനകള്‍ കൂടാതെ എളുപ്പത്തില്‍ സ്പ്ലീനിന്റെയും(പ്ലീഹ) കരളിന്റെയും കാഠിന്യം (സ്റ്റിഫ്നെസ്) അറിയാനുള്ള അത്യാധുനിക ഫൈബ്രോ സ്‌കാന്‍ സൗകര്യം ദക്ഷിണേന്ത്യയില്‍ ആദ്യമായി കൊച്ചി അമൃത ആശുപത്രിയി ലെ അമൃത സെന്റര്‍ ഫോര്‍ മെറ്റബോളിക് ലിവര്‍ ഡിസീസില്‍ ആരംഭിച്ചു. കരളി ന്റെയും പ്ലീഹ യുടെയും കാഠിന്യം മനസ്സിലാക്കുന്നതിലൂടെ ലിവര്‍ സിറോസിസ് ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി അറിയാനാ കും.
കൊച്ചി: എന്‍ഡോസ്‌കോപ്പി വഴിയുള്ള ബയോപ്‌സി പരിശോധനകള്‍ കൂടാതെ എളുപ്പത്തില്‍ സ്പ്ലീനി ന്റെയും(പ്ലീഹ) കരളിന്റെയും കാഠിന്യം (സ്റ്റിഫ്നെസ്) അറിയാനുള്ള അത്യാധുനിക ഫൈബ്രോസ്‌കാന്‍ സൗകര്യം ദക്ഷിണേന്ത്യയില്‍ ആദ്യമായി കൊച്ചി അമൃത ആശുപത്രിയിലെ അമൃത സെന്റര്‍ ഫോര്‍ മെറ്റ ബോളിക് ലിവര്‍ ഡിസീസില്‍ ആരംഭിച്ചു. കരളിന്റെയും പ്ലീഹയുടെയും കാഠിന്യം മനസ്സിലാക്കുന്നതിലൂ ടെ ലിവര്‍ സിറോസിസ് ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി അറി യാനാ കും.
സെന്ററിന്റെ ഉദ്ഘാടനം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്റിയാഗോയിലെ ഗ്യാസ് ട്രോഎന്റ റോളജി ഡിവിഷന്‍ പ്രൊഫസര്‍ ഡോ.രോഹിത് ലൂംബ നിര്‍വഹിച്ചു. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡി ക്കല്‍ ഡയറക്ടര്‍ ഡോ.പ്രേംനായര്‍, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഡോ.അജോയ് മേ നോന്‍,ഡോ.ബാബുറാവു നാ രായണന്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഗിരീഷ് കുമാര്‍, ഡോ.കെ.പവിത്രന്‍,ഡോ.ശ്രീകാന്ത് മൂര്‍ത്തി,ഡോ.എസ്. സുധീന്ദ്രന്‍, ഡോ.പ്രിയ നായര്‍, ഡോ.അരുണ്‍ വല്‍സന്‍, ഡോ. ബിന്ദു, ഡോ.ദീപ്തി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
അമൃത സെന്റര്‍ ഫോര്‍ മെറ്റബോളിക് ലിവര്‍ ഡിസീസില്‍ ഗ്യാസ്‌ട്രോഎന്ററോളജി, ഹെപ്പറ്റോളജി, ഗ്യാസ് ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി, എന്‍ഡോക്രൈനോളജി വിഭാഗങ്ങ ളുടെ സംയുക്ത സേവനം രോഗി കള്‍ ക്ക് ലഭ്യമായിരിക്കും. നൂതന സി.റ്റി, എം.ആര്‍.ഐ സൗകര്യങ്ങള്‍, ലൈഫ് സ്റ്റൈല്‍ ക്ലിനിക്ക്, ലിവര്‍ ബയോ പ്‌സി,എന്‍ഡോസ്‌കോപി സേവനങ്ങള്‍, ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റേഷന്‍, ലിവര്‍ ട്രാന്‍ സ്പ്ലാന്റേഷന്‍, വണ്ണം കുറയ്ക്കുന്നതിനുള്ള സര്‍ജറി തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് സെന്ററിന്റെ പ്രവര്‍ത്തന സമയം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.