Breaking News

പ്രാണവായു കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടുന്നു, ഹരിയാനയില്‍ ഓക്സിജന്‍ കിട്ടാതെ നാല് കോവിഡ് രോഗികള്‍ കൂടി മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്സിജന്‍ കിട്ടാതെ ഹരിയാനയില്‍ മാത്രം ലെ മരിച്ചത് 13 രോഗികള്‍. ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പല ആശുപത്രികളും എസ് ഒ എസ് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച 25 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു

ഹിസാര്‍ :പ്രാണവായു കിട്ടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം കൂ ടു ന്നു.  ഹരിയാനയിലെ സ്വകാര്യ ആശുപത്രിയി ല്‍ ഓക്സിജന്‍ കിട്ടാതെ നാല് കൊവിഡ് രോഗികള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്സിജന്‍ കിട്ടാതെ ഹരിയാനയില്‍ മാത്രം  മരി ച്ചത് 13 രോഗികള്‍.

മരിച്ച നാല് രോഗികളില്‍ മൂന്ന് പേര്‍ അത്യാഹിത വിഭാഗത്തിലായിരുന്നു. 50 ലധികം രോഗികളെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആശുപത്രി അധികൃ തര്‍ ഓക്സിജന്റെ അളവ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ നാല് രോ ഗികള്‍ മരിച്ചു. റിവാരിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.  മരിച്ച രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തുകയും റോഡ് തടയുകയും ചെയ്തു. ആശുപത്രിയില്‍ ആവശ്യമായ ഓക്സിജന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതിന് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് ഓക്സിജന്‍ വിഹിതം അനുവദിക്കുന്നതിനും വിതരണം
ചെയ്യുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാന്‍ ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പല ആശുപ ത്രികളും എസ് ഒ എസ് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെ ള്ളിയാഴ്ച 25 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ഡല്‍ഹിയിലെ തെരുവുകളിലും ആശു പ ത്രികളിലും ശ്വാസം കിട്ടാതെ പിടഞ്ഞ് വീഴുന്നവര്‍, ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന ബന്ധുക്കള്‍. ഉറ്റവര്‍ക്ക് ആശുപ്രത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ അധികൃതരോട് ക്ഷോഭിക്കുന്നവര്‍ , കോവിഡ് വ്യാപനം ഗുരുതരമായ രാജ്യം തലസ്ഥാനം സാക്ഷിയായത് കരളലയിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.