Kerala

കയർ കയറ്റുമതി: കൊച്ചി ഇന്ത്യയിൽ രണ്ടാമത്

കൊച്ചി: കയർ, കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കൊച്ചി തുറമുഖത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാണ് ഒന്നാം സ്ഥാനം. 2019- 20 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 2757.90 കോടി രൂപയുടെ കയർ, കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. സർവകാല റെക്കോർഡാണിത്. മുൻവർഷത്തെക്കാൾ 30 കോടി രൂപ അധിക വരുമാനം നേടി.
കൊച്ചി തുറമുഖം വഴി 1,07,023.39 ലക്ഷം രൂപ മൂല്യമുള്ള 2,17,930 ടൺ കയറ്റുമതിയാണ് നടത്തയത്. തൂത്തുക്കുടി വഴി 107023.69 ലക്ഷം രൂപയുടെ മൂല്യമുള്ള 5,19,144 ടണ്ണാണ് കയറ്റിയയച്ചത്. 99 ശതമാനവും നടത്തുന്നത് തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങൾ വഴിയാണ്.
2018-19 ൽ കയറ്റുമതി 2728.04 കോടി രൂപയുടേതായിരുന്നു. 2019- 20 വർഷത്തിൽ 9,88,996 മെട്രിക് ടൺ കയർ, കയർ ഉൽപ്പന്നങ്ങൾ  കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം 9,64,046 മെട്രിക് ടണ്ണായിരുന്നു. ആഭ്യന്തര വിപണിയിലും കയർ, കയർ ഉൽപ്പന്നങ്ങളുടെ വർധിച്ച ആവശ്യകതയാണ് പ്രകടമാവുന്നതെന്ന് അധികൃതർ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.