Home

കമ്യൂണിസ്റ്റ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണം ; എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ലെന്ന് എ.പി അബ്ദുള്ളകുട്ടി

കേരളത്തില്‍ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളകുട്ടി.താനും ഭാര്യയും സൗജന്യവാക്സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന്‍ സ്വീകരിച്ചത്. 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനമാണ് കേരളം. കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്റ്റ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണം- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അബ്ദുള്ള കുട്ടി പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ. പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജി പ്പോടെയാണ് ഈ കുറിപ്പ്. മുമ്പ് ഞാന്‍ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ… ഡോ: മന്‍മോഹന്‍ സിങ് പ്രധാന മന്ത്രിയായിരിക്കു മ്പോള്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

‘ കുക്കിങ് ഗ്യാസ് സബ്‌സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ? പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ …ഇന്നത്തെ സബ്‌സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നര്‍ക്കും മധ്യവര്‍ഗത്തിനും, സൗജന്യം നല്‍കുന്നതാണ്, ഇത് തിരുത്തേണ്ടതല്ലെ?’ ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല. എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു. അദ്ദേഹം ആ എക്‌ണോമിസ്റ്റിന് മറുപടി നല്‍കി. അതാണ് ബി.ജെ.പി സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി.

അതുവഴി പാപങ്ങളില്‍ പാവങ്ങള്‍ക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി… 10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നര്‍ക്ക് പഴയത് പോലെ സബ്‌സിഡി ഇന്നില്ല. എത്ര ധീരമായ മോദിടച്ചുള്ള. സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്.

ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത്. എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളില്‍തട്ടി പറയട്ടെ. ഞങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ്. ഇക്കുറി കോവിഡ് വാക്‌സിന്‍ എടുത്തതും. സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്. മംഗ്ലൂരു കെ.എം.സി ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ്. ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച് കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇത്. ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക. അവര്‍ക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും. പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍. കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍. എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച്മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല നാം പുന: ആലോചന നടത്താന്‍ സമയമായി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.