ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരു ന്നു. ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് കുഞ്ഞ് ജനിച്ചത്
ഇടുക്കി: ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി. ദമ്പതികളെന്ന പേരി ല്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സാധുറാം, മാലതി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സാധുറാം കുറ്റസമ്മതം നടത്തിയ തായും പൊലീസ് പറയുന്നു.
ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഏഴാം തീയതി യാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാ റെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കൂടെ ജോലി ചെയ്യുന്നയാളുടെ വീട്ടിലെ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്. ഇവിടെ വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്. മധ്യപ്രദേശ് സ്വദേശിയായ സാധുറാം.
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വിവാഹത്തിന് മുന്‍പാണ് കുട്ടി ജനിച്ചത്. ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ തെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേ ഷണം നടത്തുമെന്നും പൊലീസ് വ്യ ക്തമാക്കി.
പിറ്റേന്ന് പതിവായി ജോലി നല്‍കുന്നയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഇരുവരും കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ എത്തിച്ച് പരിശോധിച്ചു. പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇ ടുക്കി മെഡിക്കല്‍ കോളജി ല്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ഡോക്ടര്‍ കൊലപാതകം സം ശയിക്കുന്നതായി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തി ലാണ് പ്രതികള്‍ കുടുങ്ങിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.