നെഹ്റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘ ടനാ സംവിധാനം അടിമുടി മാറണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പത്രികയും നല്‍കി
ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. മേയ് 16ന് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയെന്നും കപില്‍ സിബല്‍ അറിയിച്ചു. കോണ്‍ഗ്രസ് വിട്ട കപി ല്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പത്രികയും നല്‍കി. യുപിയില്‍ നിന്നാ ണ് പത്രിക നല്‍കിയത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഒപ്പമെത്തിയാണ് പത്രിക നല്‍കിയ ത്.
മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സ്വതന്ത്രയായാണ് നില്‍ക്കുകയെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ നോമിനിയായി പത്രിക നല്‍കിയ സിബല്‍ ആ പാര്‍ട്ടിയില്‍ തന്നെ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്ന ജി23 നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. അടു ത്തകാലത്ത് പാര്‍ട്ടിയുടെ പല നിലപാടുകള്‍ക്കെതിരേയും അദ്ദേ ഹം പ്രതികരിച്ചിരുന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരച്ചടി രാഹുല്‍ ഗാന്ധിയ ടക്കമുള്ളവര്‍ക്കെതിരെ അദ്ദേ ഹം ആയുധമാക്കിയിരുന്നു.
നെഹ്റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘടനാ സംവിധാ നം അടിമുടി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ ട്ടിവിട്ടിരിക്കുന്നത്. സാധാരണ കോണ്‍ഗ്രസ് വിട്ട പല നേതാക്കളും ബി ജെ പിയിലേക്കാണ് പോകാറുള്ളത്. എന്നാല്‍ ബിജെ പിക്കെ തിരായ മതനിരപേക്ഷ ശക്തികളുടെ ഐക്യമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ക പില്‍ സിബില്‍ വ്യക്തമാക്കി. ഈ ഒരു സാഹചര്യത്തില്‍ കപില്‍ പാര്‍ട്ടിവിട്ടതില്‍ വിശദീകരണം നല്‍കുക എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.