Kerala

കനാല്‍ പുറമ്പോക്കിലെ 83 കുടുംബങ്ങള്‍ക്ക് പുനരധിവാസം ; അവധി ദിനത്തിലും കര്‍മനിരതരായി വില്ലേജ് ഓഫീസ് ജീവനക്കാര്‍

വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലിയി ല്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷിപത്രം വില്ലേജ് ഓഫീസില്‍ നിന്ന് ഹാജരാക്കണമെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗരസഭ അധികൃതര്‍ അറിയിച്ചത്

കൊച്ചി : കനാല്‍ പുറമ്പോക്കിലെ ദരിദ്ര കുടുംബങ്ങളുടെ പുനരധിവാസത്തിനായി അവധി ദിനത്തിലും കര്‍മനിരതരായി വില്ലേജ് ഓഫീസ് ജീവനക്കാര്‍. എറണാകുളം മുല്ലശ്ശേരി പി ആന്‍ഡ് ടി കോളനി പുറമ്പോ ക്കിലെ 83 കുടുംബങ്ങളുടെ പുനരധിവാസത്തിനായാണ് എളംകുളം വില്ലേജ് ഓഫീസ് ജീവനക്കാര്‍ അവ ധി ദിനമായിട്ടും ഞായറാഴ്ച ജോലി ചെയ്തു മാതൃകയായത്.

മുല്ലശ്ശേരി കനാല്‍ പുറമ്പോക്കിലെ 83 കുടുംബങ്ങള്‍ക്ക് സാക്ഷ്യപത്രം എളംകുളം വില്ലേജ് ഓഫീസര്‍ സി കെ സുനില്‍ വിതരണം ചെയ്യുന്നു.

വര്‍ഷങ്ങളായി കനാല്‍ പുറമ്പോക്കില്‍ ജീവിക്കുന്ന 83 കുടുംബങ്ങളെ മുണ്ടംവേലി യില്‍ ഫ്‌ളാറ്റ് നിര്‍മിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ പുനരധിസിപ്പിക്കുന്നത്. പുറമ്പോ ക്ക് നിവാസികള്‍ക്ക് മറ്റൊരിടത്ത് സ്ഥലവും വീടും ഇല്ലെന്ന് തെളിയിക്കുന്ന സാക്ഷിപ ത്രം വില്ലേജ് ഓഫീസില്‍ നിന്ന് ഹാജരാക്കണമെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗ രസഭ അധികൃതര്‍ അറിയിച്ചത്. ഇതോടെ നെട്ടോട്ടമായി. സാക്ഷ്യപത്രം ഹാജരാക്കി യില്ലെങ്കില്‍ ഫ്‌ളാറ്റ് കിട്ടാന്‍ വൈകും. തിങ്കളാഴ്ച രാവിലെ പതിനൊന്നിനകം സര്‍ട്ടിഫി ക്കറ്റ് ഹാജരാക്ക ണമെന്നായിരുന്നു നഗരസഭ അധികൃതരുടെ അന്ത്യശാസന.

തുടക്കം മുതല്‍ കോളിനി നിവാസികളുടെ കിടപ്പാടത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍ വില്ലേജ് ഓഫീസര്‍ സി.കെ. സു നിലിനെ സമീപിച്ചതോടെയാണ് പ്രശ്‌ന പരി ഹാരത്തിന് നടപടിയായത്. വില്ലേജ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ഞായറാഴ്ച രാവിലെ എത്തിയ ജീവ നക്കാര്‍ ഓഫീസ് സമയം കഴിഞ്ഞും ഏറെ നേരം ജോലി ചെയ്താണ് എല്ലാ കുടുംബങ്ങള്‍ക്കും സാക്ഷ്യപ ത്രം തയ്യാറാക്കിയത്. തിങ്കാളാഴ്ച രാവി ലെ തന്നെ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് പരി ശോധന ഉള്‍പ്പെടെ നിരവധി അടിയന്തര ജോലികള്‍ക്കിടയിലാണ് കോളനി നിവാസികളുടെ കുടപ്പാട പ്ര ശ്‌ന പരിഹാരചത്തിനായി ജീവനക്കാര്‍ കൈകോര്‍ത്തത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.