സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും
ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജി ഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങ് ദിനത്തിലാണ് ഇരുവരും പാര്‍ ട്ടിയുടെ ഭാഗമാകുന്നതെന്ന് കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഐ രംഗത്തുവന്നിരുന്നു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. ഡി രാജയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.എന്നാല്‍ ബിഹാര്‍ സംസ്ഥാന ഘടക വുമായുള്ള ഭിന്നത പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.
കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കു മെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റി ല്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കന യ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.
കനയ്യ കുമാറും മേവാനിയും കോണ്‍ഗ്രസിലെത്തുന്നതോടെ ഇവര്‍ക്കൊപ്പം ഒരുകൂട്ടം അനുയായി കളും കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോര്‍ തുടങ്ങിവരുമായി കനയ്യ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്ര സിഡന്റ് സ്ഥാനമാണ് ജിഗ്നേഷ് മേവാനിക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.