കനയ്യ കുമാറിന് പുറമെ ഗുജറാത്ത് എംഎല്‍എയും ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മോവാനിയും കോണ്‍ഗ്രസിലേക്കെത്തു മെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ രണ്ടുപേരും പ്രതികരിച്ചിട്ടില്ല.
ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ചൊവ്വാഴ്ച കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങ ള്‍ നിലനില്‍ക്കുന്നതിടെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് പ്രവേശനവും ചര്‍ച്ചയായതായാണ് വിവരം.
കനയ്യ കുമാറിന് പുറമെ ഗുജറാത്ത് എംഎല്‍എയും ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മോവാനിയും കോണ്‍ഗ്രസിലേക്കെത്തു മെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ രണ്ടുപേരും പ്രതികരിച്ചിട്ടില്ല. ബിഹാറില്‍ കോണ്‍ഗ്രസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരിച്ചടി നേരിടുകയാണ്.
കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസും ഗൗരവമായി ആലോചിക്കു കയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര് ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡി യുടെ നിലപാടും നിര്‍ണായകമാകും.
ബിഹാറില്‍ കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും, സഖ്യകക്ഷികളായ ആര് ജെഡിയും സിപിഐ (എംഎല്)മായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശ മായിരുന്നു. കോണ്‍ഗ്രസിന് മത്സരിച്ച 70 സീറ്റുകളില്‍ 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ആ ര്‍ജെഡി മത്സരിച്ച 144 സീറ്റുകളില്‍ പകുതിയിലേറെയും വിജയിച്ചപ്പോള്‍ സിപിഐ (എംഎല്) മത്സരിച്ച 19 സീറ്റുകളില്‍ 12 എണ്ണത്തില്‍ വിജയി ച്ചു.
കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയെയും പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ യുവാക്കളെ കൂ ടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ക ഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ശക്തമായ മ ത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടു കള്‍ക്കാണ് തോറ്റത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.