സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കോഴിക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മാവൂര്‍ ചാലിപ്പാടത്ത് തോണിമറിഞ്ഞ് മലപ്രം സ്വദേശി ഷാ ജുവാണ് മരിച്ചത്. കൊല്ലം ശക്തിക്കുളങ്ങരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ശക്തിക്കുളങ്ങര സ്വദേശികളായ ഇസ്തേവ്, ആന്റോ എ ന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.
കോഴിക്കോട് : സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കോഴിക്കോട് തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മാവൂര്‍ ചാലിപ്പാടത്ത് തോണിമറിഞ്ഞ് മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുമ്പോള്‍ മലപ്രം ഭാഗത്ത് നിന്നും മഞ്ഞാടി പ്രദേശത്തേക്ക് ഒരാളെ തോണിയില്‍ കൊണ്ടു പോകുമ്പോള്‍ ആയിരുന്നു അപകടം. ഇന്നലെ രാത്രി 11 നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലം ശക്തിക്കുളങ്ങരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളി കളെ കാണാതായി. ശക്തിക്കുളങ്ങര സ്വദേശികളായ ഇസ്തേവ്, ആന്റോ എന്നിവരെ യാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ശക്തമാ യ കാറ്റിലും തിരിയിലുംപ്പെട്ടാണ് വള്ളം മറിഞ്ഞതെന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.
വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാവൂരി ല്‍ കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. യാത്രക്കാരെ രക്ഷപ്പെടുത്തി. കക്കയം ഡാമിന്റെ ഷട്ടര്‍ 45 സെന്റിമീറ്ററായി ഉയര്‍ത്തി. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വയനാട്, കാസര്‍കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപി ച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.