Kerala

കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ മഹാരുദ്ര മഹായജ്ഞം ചിങ്ങം ഒന്നിന്

അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര ഹോമത്തോടു കൂടി സമാപിക്കും. ത ന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായിരിക്കും

കൊച്ചി : തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ മഹാരുദ്ര മഹായ ജ്ഞം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 വ്യാഴം) നടക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, കണ്ണ ന്‍കുളങ്ങര ശിവക്ഷേത്രം ഉപദേശക സമി തിയും ചേര്‍ന്നാണ് ഏഴാമത് മ ഹാരുദ്ര മഹായജഞം നടത്തുന്നത്. കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തിന്റെ കിഴ ക്കേ നടയിലെ മൈതാനിയില്‍ പ്രത്യേകം ഒരുക്കുന്ന മഹായജ്ഞ യാഗശാലയില്‍ നടക്കും.

നാടിന്റെ സര്‍വ്വൈശ്വര്യത്തിനും സമ്പത് സമൃദ്ധിക്കും ജനനന്മയ്ക്കും, സര്‍വ്വരോഗ ശമനങ്ങള്‍ക്കും മഹാദേവനെ പ്രീതിപ്പെടുത്തുന്നതിനാണ് മഹാരുദ്ര മഹായ ജ്ഞം നടത്തി വരുന്നത്. നാട്ടുകാരുടെ ഒത്തൊരുമി ച്ചുള്ള ശ്രമഫലമായി ദേവ സ്വം ബോര്‍ഡും ക്ഷേത്രം ഉപദേശക സമിതിയും ചേര്‍ന്നാണ് മഹാരുദ്ര മഹായ ജ്ഞം നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യജ്ഞം ഇത് ഏഴാംതവണയാണ് കണ്ണന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടത്തുന്നത്. പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടു കൂടി ആരംഭിക്കു ന്ന മഹാരുദ്രമഹായജ്ഞം മധ്യാഹ്നത്തില്‍ വസോര്‍ധാര ഹോമത്തോടു കൂടി സമാപിക്കും. തന്ത്രി പുലിയ ന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായിരിക്കും.

5 ദിവസത്തെ പൂജാ-വ്രത തയ്യാറെടുപ്പോടെ ആറാം ദിവസം മഹാരുദ്ര മഹായജഞം നടക്കും. പുലിയന്നൂ ര്‍ അനിയന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്ത്വത്തില്‍ യജ്ഞശാലയില്‍ ജപിച്ച 120 ല്‍പ്പരം കലശത്തിലെ കരിക്കിന്‍ നീര് ശ്രീകോവിലില്‍ മഹാദേവന് അഭിഷേകം നടത്തും. യജ്ഞശാലയില്‍ രുദ്രം ചമകം ജപിച്ച് 11 ദ്രവ്യങ്ങള്‍ മഹാദേവന് അഭിഷേകം നടത്തുന്ന അതേ സമയത്ത് അമ്പലത്തിന്റെ ശ്രീ കോവിലിലും മഹാദേവന് അഭിഷേകം നടക്കും. യജുര്‍വേദത്തിലെ നമകം, ചമകം ക്രമാര്‍ച്ചന വേദമന്ത്ര ങ്ങളെ യോജിപ്പിച്ച് 1131 തവണ ഉരുവിടുമ്പോഴാണ് മഹാരുദ്രത്തിന് യജ്ഞശാല സാക്ഷ്യം വഹിക്കുക.

ഓഗസ്റ്റ് 17ന് രാവിലെ 4ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന യജ്ഞശാല തുടര്‍ന്ന് ദക്ഷിണേന്ത്യ യുടെ നാനാഭാഗത്തു നിന്ന് എത്തിച്ചേരുന്ന മുഖ്യകാര്‍മികരുടെയും, ആചാര്യന്മാരുടെയും സാന്നിധ്യത്തി ല്‍ ശ്രീനാരായണ വാദ്ധ്യരുടെ മുഖ്യ കാര്‍മികത്വത്തില്‍ 150ല്‍ പരം വേദപണ്ഡിതന്മാര്‍ നടത്തുന്ന രുദ്രാഭി ഷേകം, രുദ്രജപം, ക്രമാര്‍ച്ചന തുടങ്ങിയവയ്ക്കു ശേഷം മഹാരുദ്രത്തിന്റെ അതിവിശിഷ്ടവും, പ്രാധാന്യവു മര്‍ഹിക്കുന്ന വസൂര്‍ധാരാഹോമം നടക്കും. തുടര്‍ന്ന് കലശാഭിഷേകവും, ഭക്തജനങ്ങളുടെ വക അന്ന ദാനവും നടക്കും.

അശ്വമേധ പാരായണം,
വിഷ്ണു സഹസ്രനാമ പാരായണം
16ന് വൈകിട്ട് 6.30ന് അശ്വമേധ പാരായണം, വിഷ്ണു സഹസ്രനാമ പാരായണം സുക്തങ്ങള്‍ തുട ങ്ങി യവയുണ്ട്.17ന് പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമം,5.30ന് മഹാസങ്കല്പം, 6.30ന് മഹാ ന്യാസജ പം, എട്ടിന് രുദ്രജപം,10.30ന് ശ്രീരുദ്ര ചമക ക്രമാര്‍ച്ചന,12ന് വസോര്‍ധാര ഹോമം, 12.30ന് പുന:പൂജ,(121 കലശാഭിഷേകം).തുടര്‍ന്ന് 3500 പേര്‍ക്ക് അന്നദാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബന്ധപ്പെടുക – 9495334593/ 9744455300

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.