ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് മരിച്ചത്
റാഞ്ചി : ജാര്‍ഖണ്ഡില്‍ പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ണ് ചൂഴ്ന്നെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി കൊ ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജാര്‍ഖ ണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് മരിച്ചത്. ഇയാളുടെ അഞ്ച് മക്കളില്‍ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാര്‍ ഥിനിയായ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മൃതദേ ഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവ സ്ഥലത്തു നിന്ന് കണ്ടെ ടുത്ത മൊബൈല്‍ ഫോണിലെ കോള്‍ ഡേറ്റ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു. കൂട്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
പാംകി പൊലീസ് സ്റ്റേഷന്‍ പരിധിയിയാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.ജൂണ്‍ 7 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ചയാണ് വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
ക്രൂരമായ മര്‍ദ്ദനത്തിന് പുറകേ പെണ്‍കുട്ടിയെ ലൈംഗികമായി അക്രമികള്‍ പീഡിപ്പിച്ചിട്ടുണ്ടെ ന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. തുണി ഉപയോഗി ച്ച് പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്ന തിനുമുന്‍പ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. പീഡനം നടന്നിട്ടുണ്ടോ എന്ന് പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ അന്വേഷണം നടത്തു ന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.