Breaking News

കണ്ണൂര്‍ സ്വര്‍ണക്കടത്ത് വിവാദം ; നിലപാട് വ്യക്തമാക്കിയിട്ടും ദുരുദ്ദേശ പ്രചാരണം, പാര്‍ട്ടിക്കെതിരെ ഗൂഢാലോചനയെന്ന് സിപിഎം

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും സന്ധി യുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപി എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തു ണയോടെ നടക്കുന്ന പ്രചാരണം ദുരുദ്ദേശപരമായ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ്

തിരുവനന്തപുരം : കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപി എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണ യോടെ നടക്കുന്ന പ്രചാരണം ദുരുദ്ദേശപരമായ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്ര ട്ടറിയറ്റ്.

തെറ്റായ പ്രവണതകള്‍ക്കെതിരെ ദശലക്ഷകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ശക്തിയാര്‍ ജ്ജിച്ച പ്രസ്ഥാനമാണ് സിപിഎം വിട്ടുവീഴ്ചയി ല്ലാത്ത നിലപാടിലൂടെയാണ് ജനങ്ങളുടെയും സമൂ ഹത്തിന്റെയും വിശ്വാസം നേടിയത്. ജനവിശ്വാസത്തിന്റെ ഈ അടിത്തറ തകര്‍ക്കാനുള്ള ആസൂ ത്രിത ശ്രമമാണ് തുടങ്ങിയിരിക്കുന്നത്. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സഹായിക്കുന്ന സമീ പനം സിപിഎം സ്വീകരിച്ചിട്ടില്ല. അത്തരം പ്രവണ തകളുള്ളവര്‍ പാര്‍ട്ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളില്‍ നട ത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറ്.

എളുപ്പത്തില്‍ പണം നേടാനും, സ്വത്ത് സമ്പാദിക്കാനും വേണ്ടി തെറ്റായ പല കാര്യങ്ങളും സമൂഹ ത്തില്‍ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു സിപിഎം അനുഭാവിയോ, ബഹുജ ന സംഘടനാ പ്രവര്‍ത്തകനോ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കാറുമി ല്ല. പാര്‍ട്ടി അംഗമോ, നേതാവോ ആണെങ്കില്‍ പോലും അത്തരക്കാരെ വച്ചുപൊറുപ്പിച്ചി ട്ടില്ലെന്നതി ന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടി ക്കാട്ടാന്‍ കഴിയും. നിയമപരമായ നടപടി എടുക്കാന്‍ കഴിയാ ത്ത ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ നടപടിക്ക് വിധേയരാകും. അതാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും സിപിഎമ്മിനെ വ്യത്യസ്ഥമാക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അടക്കം സിപിഎമ്മിനും സര്‍ക്കാരിനും എതിരെ നടത്തിയ ദുഷ്പ്രചാരണം ജനം തള്ളിയതാണ്. പാര്‍ട്ടി കൂടുതല്‍ ജന വിശ്വാസം ആര്‍ജ്ജിക്കുന്നുവെന്ന് കണ്ട് അതിനെ തകര്‍ ക്കാനാണ് ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്‍. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്ത നങ്ങളെ സഹായിക്കുന്ന സമീപനം സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ല. അത്തരം കുറ്റവാളികള്‍ ഏതെങ്കി ലും ബഹുജന സംഘടനയില്‍ അംഗമായാല്‍ പോലും അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീ കരിക്കുന്ന പാരമ്പര്യമാണുള്ളത്. വസ്തുതകള്‍ ഇതായിരിക്കെ പാര്‍ട്ടിയുടെ എതിരാളികളും ഒരുവിഭാ ഗം മാധ്യമങ്ങളും കടന്നാക്രമിക്കാന്‍ ശ്രമിക്കുകയാണ്.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ ഉന്നത നേതാക്കളെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പോക്സോ കേസിലെ പ്രതിയെ കോണ്‍ഗ്രസ് എംഎല്‍എ സഹായിച്ച വിവരവും പുറത്തു വന്നു. ഈ സംഭവങ്ങളിലെല്ലാം കണ്ണടയ്ക്കുന്ന മാധ്യമങ്ങളാണ് ഇപ്പോള്‍ സിപിഎം വേട്ടയ്ക്കിറങ്ങിയി രിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകല കങ്ങളോ ആധികാരിക രേഖയെന്ന മട്ടില്‍ സിപിഎമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീ യമാണെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.