Home

കണ്ണീര്‍ വാതകം, ജലപീരങ്കി; യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പറേഷന്‍ പരിസരം; മേയര്‍ രാജിവെക്കില്ലെന്ന് സിപിഎം

കത്ത് വിവാദത്തില്‍ യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരം. കോ ര്‍പറേഷന് മുന്നില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതി ഷേധം തുടരുകയാണ്. യൂത്ത് കോ ണ്‍ഗ്രസ്, മഹിളാ കോണഗ്രസ്,യുവമോര്‍ച്ച പ്രവ ര്‍ത്തകരാണ് കോര്‍പറേഷന്‍ കവാടത്തില്‍ പ്രതിഷേ ധിക്കുന്നത്

തിരുവനന്തപുരം : കത്ത് വിവാദത്തില്‍ യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരം. കോ ര്‍പറേഷന് മുന്നില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാ ണ്. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കോര്‍പറേഷന്‍ കവാടത്തി ല്‍ പ്രതിഷേധിക്കുന്നത്.

മേയറുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകാന്‍ കാരണമായി. സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തക ര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടൊപ്പം നടന്ന മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിലും പ്രതിഷേധക്കൊടുങ്കാറ്റുയ ര്‍ന്നു. മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജെബി മേത്തര്‍ എംപിയെ പോലീസ് ത ള്ളിവീഴ്ത്തിയതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. വീഴ്ചയില്‍ അവര്‍ക്ക് പരുക്ക് പറ്റിയതായും പ്ര വര്‍ത്തകര്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിന് ഒപ്പം തന്നെ ബിജെപിയുടെ യുവജന വി ഭാഗമായ യുവമോര്‍ച്ച പ്രവര്‍ത്തകരും എത്തിയതോടെ കോര്‍പറേഷന്‍ പരിസരം അക്ഷരാര്‍ഥത്തില്‍ യു ദ്ധക്കളമായി. ഇതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യുവമോര്‍ച്ച പ്രവര്‍ത്ത കര്‍ക്ക് നേരെ ലാത്തിയും വീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ പലര്‍ക്കും കടുത്ത അസ്വസ്ഥത അ നുഭവപ്പെട്ടിരുന്നു. സമരക്കാരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് കോര്‍പറേഷന്‍ കോമ്പൗണ്ടിന് പുറ ത്തേക്ക് നീക്കി.

മാരക രാസവസ്തുക്കള്‍ അടങ്ങിയ കണ്ണീര്‍ വാതകമാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചതെ ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രവര്‍ത്തകരില്‍ പലര്‍ക്കും അസ്വ സ്ഥത അനുഭവപ്പെടുന്നുണ്ട്. ഇത്രയും തീവ്രമായ രാസലായനി കേരള ചരിത്രത്തില്‍ ഇതുവരെ പ്രയോഗി ച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് എത്ര ശക്തമായി നേരിട്ടാലും മേയര്‍ രാജിവെക്കുംവരെ സമര രംഗത്ത് തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കി ല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. മേയര്‍ രാജിവെ ക്കില്ലെന്നും പ്രതിപക്ഷ സംഘടനകള്‍ക്ക് പ്രതിഷേധം തുടരാമെന്നും എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്ത കരോട് പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക നിയമനത്തില്‍ പാര്‍ട്ടി പട്ടിക തേടി സിപിഎം ജി ല്ലാ സെക്രട്ടറിക്കു മേയര്‍ അയച്ച കത്ത് പുറത്തു വന്നതാണു വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.