മദ്യപിച്ച് വീട്ടിലെത്തിയ ഷമീര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി യത്. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങള്‍ക്കും ഭാര്യ ക്കും ഭാര്യാമാതാ വിനും നേരെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത
മലപ്പുറം : ഭാര്യയെയും 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്നും അടിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂര ത. മലപ്പുറം വണ്ടൂരിലാണ് സംഭവം. ചേന്നംകു ളങ്ങര സ്വദേശി ഷമീറാണ് ഭാര്യയേയും, മക്കളേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 19 നാണ് മദ്യപിച്ച് വീട്ടിലെത്തിയ ഷമീര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയത്. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കും ഭാര്യാമാതാവിനും നേരെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. രാത്രി സമീപത്തെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന യുവതിയേയും കുട്ടികളേയും ആശാ പ്രവര്‍ത്തകര്‍ സംരക്ഷി ക്കുകയായിരുന്നു. നേരത്തേയും ഇയാള്‍ യുവതി യെ മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇവരെ കുടുംബശ്രീക്ക് കീഴിലുള്ള സ്‌നേഹിതയിലേക്ക് മാറ്റിയത്. പ്രതിക്കെ തിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും വണ്ടൂര്‍ പോലീസ് കേസെടുത്തു. നിലവില്‍ ഷമീര്‍ കൊറോണ പോസിറ്റീവാണ്. രോഗം മാറിയതിന് ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് പോ ലീസ് പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.