Breaking News

കടുത്ത ജാതിവിവേചനം ; മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവച്ചു

2019 മുതല്‍ താന്‍ കടുത്ത ജാതി വിവേചനം നേരിടുകയാണെന്ന് ഇ-മെയില്‍ മുഖേന വകു പ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ വിപിന്‍ പറയുന്നു. മദ്രാസ് ഐ ഐ ടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യ പ്പെട്ടു.

ചെന്നൈ : മദ്രാസ് ഐഐടിയില കടുത്ത ജാതി വിവേചനത്തെ തുടര്‍ന്ന് മലയാളി അധ്യാപകന്‍ രാജിവച്ചു. ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച് എസ് എസ്) വിഭാഗത്തിലെ അസിസ്റ്റ ന്റ് പ്രൊഫ. വിപിന്‍ പി വീട്ടിലാണ് രാജിവച്ചത്.

ജോലിയില്‍ പ്രവേശിച്ച 2019 മുതല്‍ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. വ്യക്തികളില്‍ നി ന്നാണ് വിവേചനമെന്നും ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ വിപിന്‍ പറയുന്നു. മദ്രാസ് ഐഐടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലു ള്ളവര്‍ക്കാ ണ് ജാതിവിവേചനം നേരിടുന്നത്.

തന്നെപ്പോലെ ജാതിവിവേചനം നേരിടുന്നവര്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും വിപിന്‍ ആ വശ്യപ്പെട്ടു. വിപിന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

2019 ലാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തിഫ് അധ്യാപകരുടേ യും മാനേജ്‌മെന്റിന്റേയും മതത്തിന്റെ പേരി ലുണ്ടായ വിവേചനങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. അതിനിടെ കാമ്പസില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.