‘കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് ‘ഫ്‌ളഷ്’. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടി യാണ് ഈ സിനിമ. പ്രകൃതിയോട് ഉപമി ച്ചു കൊണ്ടാണ് ഫ്‌ളഷ് സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സില്‍ കൊ ണ്ട് നടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്’ – സംവിധായിക ഐഷ സുല്‍ത്താന
പി.ആര്‍ സുമേരന്‍
കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് ‘ ഫ്‌ളഷ് ‘. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടി യാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്‌ളഷ് സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതി നും ആത്മഹത്യയെന്ന ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുല്‍ത്താന പറയുന്നു.
അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിള്‍ പോ ള്‍ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂര്‍ണമായും ല ക്ഷദ്വീപില്‍ ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്‌ളഷിനുണ്ട്.
സിനിമയുടെ ഷൂട്ടിങ് സമയത്ത് പോലും ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്നും നേരിട്ട പല ബുദ്ധിമുട്ടുക ളും തരണം ചെയ്താണ് സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് സംവിധായിക ഐഷാ സുല്‍ത്താന പറയുന്നു.’ഞാന്‍ ഒരു വെള്ളപേപ്പറില്‍ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്, ചിത്രം വരച്ച് തുടങ്ങിയപ്പോള്‍ തന്നെയവര്‍ ആ പേപ്പര്‍ വാങ്ങി ചുരുട്ടി കൂട്ടി എനിക്ക് നേരെ തന്നെ എറി ഞ്ഞു തന്നു, അതേ പേപ്പര്‍ നിവര്‍ത്തിയെടുത്താണ് ഞാനീ ചിത്രം വരച്ച് തീര്‍ത്തത്’ യുവ സംവിധായി കയായ ഐഷാ സുല്‍ത്താന തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
ബീന കാസിം പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ.ജിരതീഷ് ആണ്, ചിത്ര സംയോജനം നൗഫല്‍ അബ്ദുള്ള, വില്യം ഫ്രാന്‍സി സും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകര്‍.
പിആര്‍ഒ : പി.ആര്‍ സുമേരന്‍ – 9446190254
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.