ചൈനയുടെ റഡാര്‍ നിരീക്ഷണ ചാര കപ്പലിനേയും തുരത്തി ഇന്ത്യന്‍ നാവിക സേന. കൊളംബോ തീരത്ത് നങ്കൂരമിട്ടിരുന്ന ചൈനയുടെ യാംഗ് വാംഗ്-5 എന്ന ചാരക്കപ്പ ലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നി ന്നും പിന്തിരിയേണ്ടിവന്നത്
കൊല്‍ക്കത്ത: ചൈനയുടെ റഡാര്‍ നിരീക്ഷണ ചാര കപ്പലിനേയും തുരത്തി ഇന്ത്യന്‍ നാവിക സേന. കൊ ളംബോ തീരത്ത് നങ്കൂരമിട്ടിരുന്ന ചൈനയുടെ യാംഗ് വാംഗ്-5 എ ന്ന ചാരക്ക പ്പലാണ് ഇന്ത്യന്‍ മഹാസമു ദ്രത്തില്‍ നിന്നും പിന്തിരിയേണ്ടിവന്നത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ചൈന എത്തിക്കാന്‍ ശ്രമിച്ച അഞ്ചിലേറെ യുദ്ധകപ്പലുകളേയും പിന്തിരിപ്പിക്കാന്‍ ഇന്ത്യയ്ക്കാ യെന്നും നാവിക സേന അറിയിച്ചു. 60ല്‍ പ്പരം വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പല സമത്തായി കട ന്നുകയറാന്‍ ശ്രമിച്ചതിനേയും തുരത്തിയതായും നാവികസേന അറിയിച്ചു.
ഇന്ത്യന്‍ നാവിക സേനയുടെ മുഴുവന്‍ കപ്പല്‍ വ്യൂഹത്തേയും സൈനിക നീക്കങ്ങളേയും പഠിക്കാനായി ട്ടാണ് ചൈന ചാരക്കപ്പലിനെ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇന്ത്യ ചാര ഉപ ഗ്രഹങ്ങളുടെ സഹായത്താല്‍ യാംഗ് വാംഗിനെ മരവിപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചത് ചൈനയ്ക്ക് തിരി ച്ചടിയായി. ഒപ്പം ചൈനയെ സൈനിക പരമായി സഹായിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേ ണ്ടിവരുമെന്ന് ശ്രീലങ്കയ്ക്കും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പസഫിക്കില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിലൂടെ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഏതാനും മാസങ്ങളാ യി നടത്തിക്കൊണ്ടിരുന്ന നീക്കമാണ് നാവിക സേന തടഞ്ഞത്. ശ്രീ ലങ്കയുടെ ഹബന്തോട്ട തുറമുഖത്താ ണ് ആഗസ്റ്റ് മാസത്തില്‍ ചൈനയുടെ കപ്പല്‍ ആദ്യം എത്തിച്ചത്. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദം കാര ണമാണ് ഇന്ത്യന്‍ മഹാസമുദ്രം കടന്ന് കപ്പലിന് പാകിസ്താനിലേയ്ക്ക് എത്താനുള്ള നീക്കം നടത്താനാകാതെ പോയത്. സമുദ്രമേഖലയിലെ ഗവേഷണമെന്ന വ്യാജേനയാണ് ചൈന കപ്പലിറക്കിയത്.
അരുണാചലിലെ മലനിരകളില്‍ നിന്നും ചൈനീസ് കടന്നുകയറ്റ ശ്രമത്തെ തുരത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സമുദ്രത്തിലും ഇന്ത്യന്‍ സേനയുടെ കരുത്ത് തെളി യിച്ച വാര്‍ത്ത വന്നിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.