കടമ്പഴിപ്പുറം കണ്ണുകുറുശിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസി ക്രൈം ബ്രാഞ്ച് അന്വേഷക സംഘത്തിന്റെ പിടിയില്‍. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരി ക്കുണ്ടില്‍ വീട്ടില്‍ യു കെ രാജേന്ദ്രന്‍ ആണ് നാലര വര്‍ഷത്തിനുശേഷം അറസ്റ്റിലായത്
പാലക്കാട്:കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ നാലര വര്‍ഷ ത്തിന് ശേഷം അറസ്റ്റ്. ഗോപാലകൃഷ്ണന്‍(62),തങ്കമണി(52) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇവ രുടെ അയല്‍വാസി രാജേന്ദ്രനെയാണ് (49 ) ക്രൈംബ്രാഞ്ച് പിടികൂടിയത്. കവര്‍ച്ചയ്ക്കിടെ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
2016 നവംബര്‍ 14നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം.ഇരുവരെയും കിടപ്പുമുറിയില്‍ വെ ട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണവും പ ണവും ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ലോക്ക ല്‍ പൊലീസിന്റെ അന്വേഷണ ത്തി ല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.അതിനിടെ ശ്രീകൃഷ്ണപുരം പൊലീ സിന്റെ അന്വേഷണം ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കേസില്‍ അഞ്ചു മാസം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കെത്താന്‍ സാധിച്ചില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സം യുക്ത സമരസമിതിയും ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു.2019ല്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്ര ത്യേക സംഘത്തിന് കേസ് കൈമാറി. നിരവധി പേരുടെ മൊഴിയും വിരലടയാളവും ശേഖരിച്ചു. ലക്ഷ ക്കണക്കിന് ഫോണ്‍വിളികളും പരിശോധിച്ചു. ഒടുവില്‍ സംശയമുള്ളവരെ വേഷംമാറി മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടക്കത്തില്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിരലടയാളമാണ് കേ സില്‍ നിര്‍ണാകമായത്.രാജേന്ദ്രന്റെ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളവും തമ്മിലുള്ള സാമ്യമാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചത്. രാജേന്ദ്രന് രണ്ടുല ക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനാണ് കൊലപാ തകം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.
വ്യാഴാഴ്ച രാത്രി രാജേന്ദ്രനെ കടമ്പഴിപ്പുറത്തെ വാടകവീട്ടില്‍ നിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെ ടുത്തു. അന്വേഷകസംഘം കസ്റ്റഡിയില്‍ വാങ്ങിയശേഷം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നട ത്തുമെന്ന് ഐജി എസ് ശ്രീജിത്ത്, എസ്പിമാരായ സലീം, ഡിവൈഎസ്പി മണികണ്ഠന്‍ എന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.