News

ഓർത്തഡോക്സ് സഭയും മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നൽകി

മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ ആരെങ്കിലും കോവിഡ് 19 പകര്‍ച്ച വ്യാധി മൂലം മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന കോവിഡ് ശവസംസ്‌കാര പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ ശവസംസ്‌കാര ശുശ്രൂഷകള്‍ നിര്‍വ്വഹിക്കപ്പെടേണ്ടതാണ്
മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്ന നിലയിലും സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തിലും സഭയുടെ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ക്രമീകൃതമായി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതശരീരം സംസ്‌കരിക്കുന്നതിനുള്ള സ്ഥല പരിമിതിയോ മറ്റ് എന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കില്‍  മൃതദേഹം ദഹിപ്പിക്കാവുന്നതും ശുശ്രൂഷകളള്‍ പൂര്‍ത്തിയാക്കി ഭൗതിക ശേഷിപ്പ് കബറില്‍ അടക്കം ചെയ്യാവുന്നതുമാണ്.
കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും അനാരോഗ്യമുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.
കോവിഡ് മൂലം മരിക്കുന്നവരുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും  സഭാ വിശ്വാസികളില്‍ നിന്ന് ഉണ്ടാകരുത്.
കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളില്‍ ആവശ്യമായി വരുന്ന പ്രത്യേക ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുമതിയോടെ ഇടവകകള്‍ക്ക് നടപ്പാക്കാവുന്നതാണ്.
The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 hour ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.