Home

ഓര്‍ഡിനന്‍സിന് പിന്നില്‍ മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ ലോകായുക്ത വിധി വരുമെന്ന ഭയം : വി ഡി സതീശന്‍

ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സി പിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീ ശന്‍

തിരുവനന്തപുരം: ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മു ഖ്യമന്ത്രിയുടെയും മന്ത്രിയുടെയും കേസുകളില്‍ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സര്‍ ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ലോകായുക്ത ഉടനെ പരിഗണിക്കാനിരിക്കുന്ന ഈ കേസു കളില്‍ വിധി എതിരായാല്‍ ഇരുവരും പ്രതിക്കൂട്ടിലാവും. നിയമസഭയില്‍ ചര്‍ച്ചക്ക് വെക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഇത് മുന്നില്‍ കണ്ടാ ണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് ഇറക്കേണ്ടത് അടിയന്തിര ഘട്ടത്തിലാണ്. ഇവിടെ അടിയന്തിരഘട്ടം എന്താണെന്ന് സര്‍ ക്കാര്‍ വ്യക്തമാക്കണം. മന്ത്രിസഭാംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം ഇതിന് തെളിവാണെന്നും വി ഡി സതീ ശന്‍ വ്യക്തമാക്കി.

അതേസമയം, ലോകായുക്ത നിയമം ഭേദഗതി നീക്കത്തെ ന്യായീകരിച്ച നിയമമന്ത്രി പി രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് വി ഡി സതീശന്‍ ചൂ ണ്ടിക്കാട്ടി. ജുഡീഷ്യല്‍ നടപടികളുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് നല്‍കുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്തയുടെ വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം, ഇതു പരാമര്‍ശിക്കുന്ന 14ാം വകുപ്പിനെതിരെ കോടതിയില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടില്ല- പ്രതി പക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുമ്പ് കേരളം കൊണ്ടുവന്നതാണെന്നും ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിധി ഉണ്ടാകുമോ എന്ന് സിപിഎമ്മും സര്‍ക്കാരും ഭയക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രി ബിന്ദുവിനേ യും രക്ഷിക്കാന്‍ വേണ്ടിയാണ് നിയമഭേദഗതിയെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അഴിമതി വിരുദ്ധ സംവിധാനങ്ങളെ
സിപിഎമ്മും സര്‍ക്കാരും ഭയപ്പെടുന്നു

2019ല്‍ ചിന്ത വാരികയില്‍ ലോകായുക്തയെ അനുകൂലിച്ച് ലേഖനമെഴുതിയ മുഖ്യമന്ത്രി പിണ റായി വി ജയന്‍, ഇപ്പോള്‍ തനിക്കെതിരായ കേസ് വന്നപ്പോള്‍ ലോകായുക്തയുടെ പല്ല് കൊഴി ച്ചുകളയുകയാണ്. ലോകായുക്തയെ വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റുന്നു. അഴിമതി വിരുദ്ധ സംവിധാനങ്ങളെ സിപിഎമ്മും സര്‍ക്കാരും ഭയപ്പെടു കയാണ്. ഇവര്‍ നടത്തിയ കൊ ള്ള പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയാനി ടയായ എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശന്‍ ചോദിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.