Home

ഓഫീസ് ആക്രമിച്ചത് കുട്ടികള്‍, കാണിച്ചത് ഉത്തരവാദിത്തമില്ലായ്മ; അവരോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെ ത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി യോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയത്.

വയനാട്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മ ണിയോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയ ത്.

ജനങ്ങളുടെ ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അക്രമം ഒരുപ്രശ്നത്തി നും പരിഹാരമല്ല. ഉത്തരവാദിത്തമില്ലായ്മയാണ് കുട്ടികള്‍ കാണിച്ചത്. ആക്രമിച്ചവരോട് ദേഷ്യമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞി ട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് ഭരണകക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി പറ ഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും രാഹുല്‍ ആരോ പിച്ചു. മൂന്നു ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി യിരിക്കുന്നത്. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ രാഹു ലിനെ കെപിസിസി പ്രസിഡന്റ് കെ. സു ധാകരനും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറ ല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും രാഹു ലിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വൈകീട്ട് കല്‍പ്പറ്റയില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ നടക്കുന്ന ജനകീയസദസ് രാഹുല്‍ ഉദ്ഘാടനം ചെയ്യും.

എകെജി ഓഫിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു രാഹുലിന് സുരക്ഷയൊരുക്കിയത്. സിആര്‍പി എഫിന്റെ സുരക്ഷയ്ക്കു പുറമെ 500 പൊലീസുകാരെയും ജില്ലയില്‍ വിന്യസിച്ചിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.