ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീ ട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്.
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാ കുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭി ച്ചത്.
വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ നല്‍കി ബാംഗ്ലൂരിലേക്ക് ട്രെയിന്‍ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. പണം തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ് ആദ്യം കിട്ടിയ നമ്പ റില്‍ വിളിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആയിരുന്നു അത്. ഒരു സ്ത്രീയാണ് ഫോണെടു ത്തത്.
പണം തിരികെ അയക്കാനായി എടിഎം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ അവര്‍ പറ ഞ്ഞു. വീട്ടമ്മ ഉടന്‍ തന്നെ അയക്കുകയും ചെയ്തു. അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം തട്ടിയെടുത്തു. തുടര്‍ന്ന് വീട്ടമ്മ ജില്ലാ പൊലീസ് മേധാവി ക്ക് പരാതി നല്‍കി.
എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേ ഷണം നടത്തി. തട്ടിപ്പ് സംഘം പ്രമുഖമായ രണ്ട് ഒണ്‍ലൈന്‍ വാലറ്റുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെ യ്തതെന്ന് കണ്ടെത്തി. ഉടനെതന്നെ ഇടപാട് മരവിപ്പിക്കുകയും കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരി കെ ലഭിക്കാനുളള നടപടി സ്വീകരിക്കുകയുമായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.