ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം കോരുന്നതിന് ഇളവ് നല്‍കാത്തതില്‍ പ്ര തിഷേധിച്ച് ഓണസദ്യ കുപ്പയിലെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തിരുവനന്ത പുരം കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം കോരുന്നതിന് ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ കുപ്പയിലെറിഞ്ഞ ശുചീകരണ തൊഴിലാളി കളെ തിരുവനന്തപുരം കോര്‍പ്പറേ ഷന്‍ തിരിച്ചെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുത്തതിന് തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടതുകേന്ദ്രങ്ങളില്‍ നിന്നടക്കം വിമ ര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുറത്താക്കിയ നാലുപേരെയും സസ്പെന്‍ഷനിലായിരുന്ന ഏഴു പേരെ യും തിരിച്ചെടുക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടിയെടുത്തത്.
ഓണാഘോഷത്തിന് അനുവദിക്കാതെ മാലിന്യം ശേഖരിക്കാന്‍ പറഞ്ഞ് അയച്ചതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ചാലാ സര്‍ക്കിളിലെ 11 ജീവനക്കാ രാണ് അവര്‍ക്ക് കഴിക്കാനായി വാങ്ങിയിരുന്ന സദ്യ മാലിന്യകൂപ്പയിലെറിഞ്ഞത്. ഇതില്‍ പങ്കെടുത്ത 7 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തും നാല് താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടും മേയര്‍ ഉത്തര വിറക്കി. ഓണക്കാലത്ത് സാധാരണക്കാരായ തൊഴിലാളികളെ പട്ടിണിയിലാക്കിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. നടപടി തെറ്റെന്ന് സിപിഎമ്മും വിലയിരുത്തിയതോടെയാണ് പിന്‍വലിക്കാനുള്ള തീരുമാനം.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ അനാവശ്യ നിര്‍ബന്ധമാണ് പ്രതിഷേധത്തിന് വഴിവച്ചതെന്നാണ് തൊഴിലാളി കളുടെ ആരോപണം. അനുവാദം വാങ്ങിയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം മൂലം ദിവ സേനയുള്ള ശുചീകരണജോലികള്‍ മുടങ്ങാതിരിക്കാന്‍ പുലര്‍ച്ചെ നേരത്തെയെത്തി ജോലിപൂര്‍ത്തിയാ ക്കി. അതുകഴിഞ്ഞപ്പോള്‍ പഴ യ മാലിന്യങ്ങള്‍ കോരാന്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. ഇതോടെ തൊഴി ലാളികളെല്ലാം സദ്യകഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതിലെ വിഷമത്തിലാണ് പ്രതിഷേധ മെന്നും വിശദീകരിക്കുന്നു. ഇക്കാര്യം സിഐടിയു,സിപിഎം ജില്ലാ നേതൃത്വത്തെയും അറിയിച്ചതോടെയാണ് തിരുത്തലിന് കളമൊരുങ്ങിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.