Kerala

ഓണവിളക്ക് തെളിഞ്ഞു ; മഹാബലിയുടെ നാട്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

മഹാബലിയുടെ നാട്ടില്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസ ഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളിതകലാ അ ക്കാദമിയും സംയുക്തമായി ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. ജില്ലാ പഞ്ചാ യത്തില്‍ നിന്ന് ഓണം വിളംബരജാഥയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം

കൊച്ചി : മഹാബലിയുടെ നാട്ടില്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആകാശവാണിയും ലളി തകലാ അക്കാദമിയും സംയുക്ത മായി ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. ജില്ലാ പഞ്ചായത്തില്‍ നിന്ന് ഓണം വിളംബരജാഥ യോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം.

ജാഥയ്ക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മഹാബലി വേഷധാരിക്ക് പ്രതീകാ ത്മകമായി കിരീടം കൈമാറി. തുടര്‍ന്ന് വാദ്യഘോഷങ്ങളു ടെയും പുലികളിയുടെയും അകമ്പടിയോടെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നാരംഭിച്ച ജാഥ തൃക്കാക്കര നഗരസഭയിലെത്തി സ്വീകരണം ഏ റ്റുവാങ്ങിയ ശേഷം കലക്ടറേറ്റില്‍ പ്രവേശിച്ചു. ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷും അന്‍വര്‍ സാദത്ത് എം.എല്‍.എയും ചേര്‍ന്ന് വിളംബര ജാഥയെ സ്വീകരിച്ച് ഓണവിളക്ക് തെളിയിച്ചു.

ഓണം പെരുമ പേറുന്ന നാടാണ് തൃക്കാക്കരയെന്നും ഓണം ഐതിഹ്യവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികളാണ് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൂടിച്ചേരലിന്റെ ആഘോഷമാണ് ഓണമെന്നും വരും വര്‍ഷങ്ങളില്‍ ഇതേ പ്രൗഡി യോടെ പരിപാടികള്‍ നടത്തു മെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ്വദേശിയായ തനിക്ക് വേറിട്ടൊര നുഭവമാണ് ഈ ആഘോഷം സമ്മാനിക്കുന്നതെന്നും താനും മലയാളിയായി മാറുകയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രത്യേകം പൂക്ക ളവുമൊരുക്കിയിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ വിവിധ കലാമത്സങ്ങള്‍ സംഘടി പ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, തൃക്കാക്കര നഗരസഭ അധ്യക്ഷ രാ ധാമണി പിള്ള, അഡീ. ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എം. ഷഫീഖ്, ജില്ലാ പഞ്ചാത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ. ജോമി, റാണികുട്ടി ജോര്‍ജ്, അംഗങ്ങളായ എ.എസ്.അനില്‍കുമാര്‍, ശാരദാമോഹന്‍, മനോ ജ് മൂത്തേടന്‍, ഷൈനി ജോര്‍ജ്, കെ.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു, ജില്ലാ പഞ്ചായ ത്ത് അംഗങ്ങള്‍, തൃക്കാക്കര നഗരസഭാ കൗണ്‍സി ലര്‍മാ ര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.