Home

ഓണക്കാലത്ത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ; വിലക്കയറ്റം തടഞ്ഞു, കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയുടെ വില്‍പ്പന

സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന 2000 ഓണം സഹകരണ വിപണികള്‍ തുറന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നിവവഴി കൃഷി വകുപ്പ് 2000 കാര്‍ഷിക ചന്ത സംഘടിപ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍. സ പ്ലൈകോ,കണ്‍സ്യൂമര്‍ഫെഡ്,കൃഷി വകുപ്പ്, കുടും ബശ്രീ നേതൃത്വത്തില്‍ നാടെങ്ങും നടത്തിയ ഓണച്ചന്തകള്‍ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി.

സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കിയതിന് പുറമെയാണ് സബ്സിഡി നിരക്കില്‍ ഓണച്ചന്തകള്‍ തു റന്നത്. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങ ളിലും താലൂക്ക് കേന്ദ്രങ്ങളിലും ഓണം ഫെയറുകള്‍ സം ഘടിപ്പിച്ചു. ചന്തകളില്ലാത്ത സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകള്‍ ഫെയറുകളാക്കി. ജില്ലാതല ചന്തക ളില്‍ ഗൃഹോപകരണങ്ങളും വിലക്കുറവില്‍ ലഭ്യമാക്കി. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുമു തല്‍ 30 ശതമാനംവരെ വിലക്കിഴി വ് നല്‍കി.

സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന 2000 ഓണം സഹകരണ വിപണികള്‍ തുറന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നിവവഴി കൃഷി വകുപ്പ് 2000 കാര്‍ഷിക ചന്ത സംഘടിപ്പിച്ചു.

പൊതുവിപണിയിലേതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച ത്. 4220 ടണ്‍ പഴം-പച്ചക്കറി സംഭരിച്ചു. ഇതി നാല്‍ വിലക്കുറവിന് പുറമെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവും കുറവായിരുന്നു. കുടുംബശ്രീയും മേളകള്‍ സംഘടിപ്പിച്ചു. ഓണ്‍ ലൈന്‍ വിപണന മേള ‘ഓണം ഉത്സവി’ലൂടെ സാധനങ്ങള്‍ ഡെലിവറി ചാര്‍ജില്ലാതെ വീടുകളിലെത്തിച്ചു.

കണ്‍സ്യൂമര്‍ഫെഡിന് വില്‍പ്പന 150 കോടി

ഓണക്കാലത്ത് 150 കോടിയുടെ വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്. 10 ദിവസത്തെ ഓണവിപ ണി, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വഴി 90 കോടിയും വിദേശമദ്യവില്‍പ്പനവഴി 60 കോടി രൂപയുമാണ് ലഭിച്ചത്. 2000 ഓണ വിപണികളാണ് തുറന്നത്.13 ഇനം സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറ വില്‍ നല്‍കി. തിരുവനന്തപുരത്തും എറണാകുളത്തും ഓണ്‍ലൈന്‍ ബുക്കിങ് വഴി ഹോം ഡെലി വറി നടത്തി. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ നല്‍കാനായെന്ന് കണ്‍സ്യൂമ ര്‍ഫെഡ് എംഡി ഡോ. എസ് കെ സനില്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.