Kerala

ഓണക്കാലത്തു വീട്ടിൽ തന്നെ പച്ചക്കറി വിളവെടുക്കാൻ കൃഷി വകുപ്പ്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 7) കൃഷി മന്ത്രി വി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ  നിർവഹിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘടിപ്പിച്ച പദ്ധതി വിജയകരമായ നാലാം വർഷത്തിലേക്ക്  കടന്നിരിക്കുകയാണെന്ന് കൃഷി മന്ത്രി പറഞ്ഞു.  സുഭിക്ഷ കേരളം –  സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കൂടി ഭാഗമായി നടപ്പു വർഷം സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 70 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ ഈ മാസം കർഷകർക്കും പൊതുജനങ്ങൾക്കുമായി വിതരണം നടത്തുകയും ചെയ്യും.

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏപ്രിൽ മാസം 65 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും കൃഷിവകുപ്പ്  വിതരണം നടത്തിയിരുന്നു.  ഇതിന് പുറമെയാണ് ഇപ്പോൾ 70 ലക്ഷം വിത്ത് പാക്കറ്റുകൾ കൂടി വിതരണം ചെയ്യുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും  ഗ്രോ ബാഗ് വിതരണത്തിന് പ്രത്യേക പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

ഓണത്തിന് മാത്രമല്ല, വർഷം മുഴുവൻ നമുക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടുവളപ്പിൽ നിന്ന് തന്നെ  വിളവെടുക്കാനാകണം  എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.  വീട്ടുവളപ്പിലെ കൃഷിക്കാവശ്യമായ വിത്തുകൾ കൃഷിഭവൻ, മാധ്യമങ്ങൾ, സന്നദ്ധ സേനകൾ എന്നിവർ മുഖാന്തിരം ആയിരിക്കും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.  വിത്തു പായ്ക്കറ്റുകൾ കൂടാതെ  250 ലക്ഷം പച്ചക്കറി തൈകളും വിതരണത്തിനായി തയ്യാറാകുന്നതായി മന്ത്രി അറിയിച്ചു

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.