സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി വിത്സന് 6 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി
തൃശൂര്‍:സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി വിത്സന് 6 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോ ടതി.2015ലാണ് കേസിനാസ്പദമായ സംഭവം.
ഐപിസി 506, പോക്സോ നിയമം 7, 8 വകുപ്പുകള്‍ പ്രകാരമാണ് പുത്തൂര്‍ സ്വദേശിയായ വിത്സന് കോടതി ശിക്ഷ വിധിച്ചത്. യാത്രാമധ്യേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ നിയമപ്രകാ രം 5 വര്‍ഷം കഠിന തടവും 50000 രൂപ പിഴയടക്കുന്നതിനും പുറമെ ഐപിസി 506 പ്രകാരം ഒരു വര്‍ഷ ത്തെ കഠിന തടവും പതിനായിരം രൂപ പിഴയടക്കുന്നതിന്നും ആണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി തടവു ശിക്ഷ നീളും.ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
പിഴ അടക്കുന്ന പക്ഷം പിഴ തുക പെണ്‍കുട്ടിക്ക് നല്‍കും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഓട്ടോറിക്ഷ ്രൈഡവര്‍ മാതൃകയാകണമെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് വിധി പ്രഖ്യാപനം. പ്രോ സിക്യൂഷന്‍ തെളിവിലേക്ക് 6 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകള്‍ ബോധിപ്പിക്കുകയും ചെയ്തു. പ്രോ സിക്യൂഷനു വേണ്ടി തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാ റാണ് ഹാജരായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.