റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ ദിവസം മരിച്ചത്.
കൊടുങ്ങല്ലൂര്‍ : ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ യുവതി മരിച്ചു . മകള്‍ മരിച്ചതിന്റെ ആഘാതത്തില്‍ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് സംഭവം.
റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ ദിവസം മരിച്ചത്.
കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്റെ ഭാര്യയായ ഉണ്ണിമായയ്ക്ക് ഹൃദയവാല്‍വ് സംബന്ധമായ തകരാറുകള്‍ ഉണ്ടായിരുന്നു . ഇതുമൂലം ഇടക്കിടെയുണ്ടാകുന്ന ശ്വാസ തടസ്സം മാറ്റാന്‍ വൈദ്യുതി യില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉപയോഗിക്കാറുണ്ട് .
എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തനര ഹിതമായി. ഓക്‌സിജന്‍ കിട്ടാതെ അവശയായ ഉണ്ണിമായയെ അയല്‍ക്കാര്‍ ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
എന്നാല്‍ മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികള്‍ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു.പിന്നാലെ മക ളുടെ മൃതദേഹവും വീട്ടില്‍ എത്തിച്ചു . മകളുടെ ചേത നയറ്റ മുഖം കണ്ടതോടെ തളര്‍ന്ന് വീണ പ്രീതിയെ ഉണ്ണിമായയുടെ മൃതദേഹം കൊണ്ടു വന്ന അതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് ആദ്യം മകള്‍ക്കും പിറകെ അമ്മക്കും ചിതയൊരുങ്ങി. പ്രീതിയുടെ മകന്‍ അരുണ്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.