കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ തെളിവുണ്ടെ ന്ന് ഡിസിപി വ്യക്തമാക്കിയതിന് പിന്നാലെ സൈജു തങ്കച്ചന്‍, പെണ്‍കുട്ടികളെ എത്തി ച്ചതായി സംശയിക്കുന്ന അഞ്ജലി റീമാദേവ്, ഹോട്ടല്‍ ഉടമ റോയ് വയലാട്ട് എന്നിവര്‍ ഒ ളിവില്‍ പോയെന്നാണ് അഭ്യൂഹം
കൊച്ചി : ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ലഹരി പാര്‍ട്ടികള്‍ക്കിടെ പെണ്‍കു ട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പോക്‌സോ കേസ് പ്രതികള്‍ ഒളിവിലാണെന്ന് സൂചന. കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് ഡിസിപി വ്യക്ത മാക്കിയതിന് പിന്നാലെ സൈജു തങ്കച്ചന്‍, പെണ്‍കുട്ടികളെ എത്തിച്ചതായി സംശയിക്കുന്ന അഞ്ജലി റീ മാദേവ്, ഹോട്ടല്‍ ഉടമ റോയ് വയലാട്ട് എന്നിവര്‍ ഒളിവില്‍ പോയെന്നാണ് അഭ്യൂഹം.
അഞ്ജലി പെണ്‍കുട്ടികളുടെ പ്രതിശ്രുത വരനും ബന്ധുക്കള്‍ക്കും ഉള്‍പ്പെടെ ഡിജെ പാര്‍ട്ടിയുടെ ചിത്ര
ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ തുറ ന്ന് പറച്ചില്‍.’അഞ്ജലി റിമാ ദേവിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യവെ സഹ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെയടക്കം ബിസി നസ് മീറ്റിങിനെന്ന പേരില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് മയക്ക്മരുന്ന് നല്‍കി കെണിയില്‍പ്പെടുത്താ ന്‍ ശ്രമിക്കുകയായിരുന്നു. ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ചക ള്‍ ഏറെ ഭീതിപ്പെടുത്തുന്നതായിരുന്നു’- യുവതി പറയുന്നു.
അഞ്ജലിയോടൊപ്പം രണ്ടേകാല്‍ മാസം മാത്രമെ ജോലി ചെയ്തിട്ടുള്ളുവെങ്കിലും ഒരു ജന്മം മറ്റുള്ളവരോട് വിളിച്ചു പറയത്തക്ക ഒട്ടേറെ അനുഭവങ്ങളാണ് ഉണ്ടായത്. താനൊരു യൂടൂബറാണ് എന്ന് പറഞ്ഞാണ് അ ഞ്ജലിയെ പരിചയപ്പെടുന്നത്. ഞാന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലെ താമസക്കാരി എ ന്ന നിലയ്ക്കാണ് പരിചയപ്പെടുന്നത്. അഞ്ജലിക്ക് അച്ഛനും അമ്മയും ഇല്ല. 19-ാം വയസില്‍ സ്വന്തമായി ബി സിനസ് ചെയ്തുവരുന്നു. യുവ ബിസിനസ് സംരഭക എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഒട്ടേ റെ പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളിലടക്കം ജനശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് എന്നൊക്കെ പറഞ്ഞാണ് അഞ്ജലി പരിചയപ്പെട്ടത്.
കേസിലെ പ്രതിയായ അഞ്ജലി വടക്കേപ്പുര എന്ന യുവതിയാണ് റോയി പെണ്‍കുട്ടിയെ പീഡിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറയുന്നത്. പൊലീസില്‍ പീ ഡനവിവരം അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണി പ്പെ ടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ഫാഷന്‍ രംഗത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ അഞ്ജലി കോഴിക്കോട് നിന്ന് റോയിയുടെ ഹോട്ടലിലെത്തിച്ച് പീഡനത്തിന് കൂട്ടുനിന്നത്. ഒക്ടബോറിലാണ് പെണ്‍കുട്ടികളെ കുണ്ടുന്നൂ രിലെ ഹോട്ടലില്‍ നിന്ന് സൈജുവിന്റെ കാറില്‍ നമ്പര്‍ 18 ഹോട്ടലിലേക്ക് എത്തിച്ചത്. പിന്നാലെ റോയ് മുറി യിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിക്കുമായിരുന്നെന്നാണ് പരാതി.
ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് കൊച്ചിയില്‍ മോഡലുകളുടെ അപകടമരണം നടക്കുന്നത്. ന വംബര്‍ ഒന്നിന് രാത്രി നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസില്‍ നിയന്ത്ര ണം വിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയത്. സൈജു മോഡലുകളുടെ കാറിനെ പിന്തുടരുന്നതിനി ടെയായിരുന്നു അപകടമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിലും റോയിയും സൈജുവും പ്ര തികളാണ്.
പൊലീസ് പറയുന്നത്
അതേസമയം പെണ്‍കുട്ടികളെ കാറില്‍ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യം ചെയ്തതായി പൊ ലീസ് വെളിപ്പെടുത്തി. ആരോഗ്യ കാരണങ്ങളാല്‍ ഹോട്ടല്‍ ഉടമ റോയി ജെ വയലാറ്റ് ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ലെന്നും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ് പറഞ്ഞു. പോക്‌സോ കേസ് പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ഹൈക്കോടതി നാളെ മുന്‍കൂര്‍ ജാമ്യാപേ ക്ഷ പരിഗണിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.