ഒരൊറ്റ സീനിലെ കരളലയിപ്പിക്കുന്ന രംഗമാണ് കൊച്ചി വൈപ്പിന്‍ സ്വദേശിനി പൗളി വല്‍സ നെ നടറിയുന്ന അഭിനേത്രിയാക്കി ഉയര്‍ത്തിയത്.’ അണ്ണന്‍ തമ്പി’യില്‍ കാള കുത്തി മരിച്ച ഭര്‍ ത്താവിന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന രംഗമാണ് സിനിമാ പ്രേമികളുടെ മനസി ല്‍ പൗളി വത്സന് ഇടം നേടികൊടുത്ത ആദ്യചിത്രം. 2008ല്‍ മമ്മൂട്ടിയിരുന്നു ആ ചിത്രത്തിലെ നാ യകന്‍.
17-ാം വയസില്‍ കലാരംഗത്തെത്തിയ പൗളി 37 വര്‍ഷത്തോളം നാടക രംഗത്തു പ്രവര്‍ത്തിച്ചു. ഈ.മ.യൗ ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചി ത്രപുരസ്‌കാരവും ‘സൗദി വെള്ളക്ക’യില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനും പൗളി വല്‍സന്‍ അര്‍ഹയായി. ഏറ്റവു മൊടുവില്‍ ജെ. സി.ഡാ നിയേല്‍ പുരസ്‌കാരവും പൗളിയെ തേടിയെത്തി.
1975ല്‍ മ്മൂട്ടിക്കൊപ്പം സബര്‍മതി നാടകത്തിലും മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ അണ്ണന്‍ ത മ്പിയിലും ബ്യൂട്ടിഫുള്‍, ഇയ്യോബിന്റെ പുസ്തകം, കാപ്പിരി തുരുത്ത്, പാ.വ, വെല്‍കം ടു സെന്‍ട്ര ല്‍ ജയില്‍, ഒറ്റമുറി വെളിച്ചം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഗപ്പി, ലീല, മംഗ്ലീ ഷ് ചിത്രങ്ങളില്‍ പൗളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏ റെ ശ്രദ്ധിക്കപ്പെട്ടു. കേരളീയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി എന്ന നിലയില്‍ അഭിമാന നേട്ടം പങ്കുവെക്കുകയാണ് പൗളി വ ത്സന്‍.
നാടക കളരിയിലെ പാഠങ്ങള്‍
നാടക രംഗത്തെത്തിയ കാലഘട്ടത്തില്‍ ഭരത് പി.ജെ. ആന്റണിയുടെ നാടക ട്രൂപ്പി ല്‍ നടന്‍ തിലകനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അഞ്ചു വര്‍ഷത്തോളം ഒരേ സ്റ്റേജില്‍ പി.ജെ. ആന്റണിയ്ക്കും തിലകന്‍ ചേട്ടനുമൊപ്പം അഞ്ചു വര്‍ഷം അഭിനയി ക്കാന്‍ കഴിഞ്ഞതാണു കലാരംഗത്ത് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. അവരി ല്‍ നിന്ന് ലഭിച്ച അറിവ് കലാരംഗത്ത് ഏറ്റവുമധികം പ്രയോജനകരമായി. രണ്ടു ത വണ സംസ്ഥാന അവാര്‍ഡും ഇപ്പോള്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിനും അ ര്‍ഹയായി. ഡാനി യേല്‍ പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെതാ ണ്. നാടകാഭിനയ അനുഭവമായിരുന്നു കലാജീവിതത്തില്‍ അടിത്തറയിട്ടത്. തില കന്റെയും പി.ജെ. ആന്റണിയുടെയും അഭിനയക്കളരിയില്‍ നിന്നു ലഭിച്ച പാഠങ്ങ ള്‍ അഭിനയ ജീവിതത്തില്‍ അന്നും ഇന്നും കരുത്തായി.
കലാരംഗത്ത് സ്ത്രീകളെ ചൂഷണം
ചെയ്യുന്നതിനെതിരെ ശക്തമായ നടപടികള്‍ വേണം
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം സാഹചര്യങ്ങള്‍ ഒരുക്കേണ്ടതില്ല. ര ണ്ടു വിഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടുകളുണ്ട്. കലാരംഗത്തു മാത്രമല്ല എല്ലാ രംഗത്തും ബുദ്ധിമുട്ടുകളുണ്ട്. ചൂഷണം ചെയ്യാന്‍ ശ്ര
മലയാളിയായി ജനിച്ചതില്‍ അഭിമാനം ;
കേരളം പോലെ മികച്ച ഭൂപ്രദേശം വേറെയില്ല
മലയാളിയായി ജനിച്ചു എന്നതു തന്നെയാണ് ഏറ്റവും വലിയ അഭിമാനം. മലയാളി ആയതിനാല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും നിര വധി പേര്‍ വിളിച്ച് സംസാരിച്ചു. അത് ഒരു മലയാളിയായതുകൊണ്ട് മാത്രം ലഭിച്ച സ ന്തോഷമാണെന്നാണ് കരുതുന്നത്. ലോകത്തെ ഏതു സ്ഥലത്തും ഒരു മലയാളിയെ ങ്കിലു മുണ്ടാകും. മലയാളി ആയതു കൊണ്ടാണ് ഈ അംഗീകാരങ്ങള്‍ ലഭിച്ചത്. കേരളം പോലെ ഇത്രയും മികച്ച ഭൂപ്രദേശം ലോകത്ത് വേറെയില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.