ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് മേരീസ് ബസ ലിക്കയില്‍ ബഹളം. കുര്‍ബാന അര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമമാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്
കൊച്ചി: ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ബഹ ളം. കുര്‍ബാന അര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമമാണ് ഇരുവിഭാഗങ്ങ ള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ 16 മണിക്കൂറായി ഇരു വിഭാഗവും പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി നില്‍ക്കുക യാണ്. പിന്നാലെ ഇന്ന് തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു.
കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഏഴ് വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ഒരു വൈദികന്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിക്കുകയായിരുന്നു.രണ്ട് വിഭാഗമായി സംഘടിച്ച വിശ്വാസികളെ സമവായത്തിലൂടെ നീക്കാനാണ് പൊലീസിന്റെ ശ്രമം. കുര്‍ബാന അര്‍പ്പിക്കുന്നതിന് മുന്നില്‍ വന്ന് ആ മൈക്ക് നീക്കം ചെയ്യുക യും ലൈറ്റുകള്‍ ഓഫ് ചെയ്യുകയുമൊക്കെ ചെയ്തായിരുന്നു പ്രതിഷേധം.
പൊലീസ് പള്ളിക്കുള്ളില്‍ നിന്ന് ഇരു വിഭാ?ഗങ്ങളേയും പുറത്തു കടത്തി. പുറത്തു വച്ചും ഇരു വിഭാഗ ങ്ങളും തര്‍ക്കം തുടരുകയാണ്. സമവായ ചര്‍ച്ചകള്‍ക്കായി പൊലീസ് ഇരു വിഭാഗത്തേയും വിളിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരു പക്ഷവും തയ്യാറായിട്ടില്ല.
ഇന്നലെ മുതല്‍ ആളുകള്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസും എത്തിയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തര്‍ക്കങ്ങളുടെ തുട ക്കം. ഒരു വിഭാഗം വൈദികര്‍ ജനാഭി മുഖ കുര്‍ബാനയും, ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന യും അര്‍പ്പിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.