അബൂദബി: ബോണറ്റ് തുറന്നുപോയതിനെത്തുർന്ന് റോഡിൽ നിര്‍ത്തിയ വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചുകയറി. അബൂദബിയിൽ നടന്ന അപകടത്തിന്റെ ദൃശ്യം പൊലീസാണ് പങ്കുവെച്ചത്. ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബോണറ്റ് തുറന്നുപോവുകയായിരുന്നു. ഉടൻ ഡ്രൈവർ റോഡിന് ഒരു വശത്തായി വാഹനം നിർത്തി. പിന്നാലെ വന്ന നിരവധി വാഹനങ്ങള്‍ ഈ കാറിനെ വെട്ടിച്ചുപോയെങ്കിലും മറ്റൊന്ന് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്ക്കുകയായിരുന്നതിനാല് ആളപായം ഒഴിവായി.
എന്തുകാരണം കൊണ്ടായാലും റോഡിന് നടുവില്‍ വാഹനം നിര്‍ത്തരുതെന്നും മറ്റു വാഹനങ്ങളുടെ സുരക്ഷക്കുവേണ്ടി സമീപത്തുള്ള എക്സിറ്റിലാവണം വാഹനം നിര്‍ത്തേണ്ടതെന്നും അബൂദബി പൊലീസ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് പലതവണ നിർദേശിച്ചിട്ടുള്ളതാണ്. വാഹനം റോഡില്‍ നിന്നു പോവുകയും മാറ്റാനാവുകയും ചെയ്യുന്നില്ലെങ്കില്‍ ഉടന്‍തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.
വാഹനങ്ങൾ തകരാറിലായോ ടയർ പഞ്ചറായോ മറ്റോ റോഡിൽ നിർത്തിയശേഷം റോഡരികിൽ നിൽക്കുന്നതിന്റെ അപകടം വ്യക്തമാക്കുന്ന വിഡിയോ അബൂദബി പൊലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ റോഡിന്റെ ഇടത്തേ അരികിലോ വലത്തേ അരികിലോ വാഹനങ്ങൾ നിർത്തരുതെന്നും അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റിയിട്ട് സുരക്ഷിതരാവണമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടററ്റേ് നിർദേശിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.