1901 മുതലുള്ള കലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ 589.9 മി ല്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇതുവരെയുള്ള റെക്കോര്‍ഡായ 1999 ലെ തുലാവര്‍ഷത്തിലെ 566 മില്ലിമീറ്റര്‍ മഴയാണ് ഈ ഒക്ടോബര്‍ മറികടന്നത്
തിരുവനന്തപുരം: ഒരു നൂറ്റാണ്ടിനിടെ തുലാവര്‍ഷക്കാലത്തെ ഏറ്റവും കൂടുതല്‍ മഴയാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തിറങ്ങിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.1901 മുതലുള്ള കലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ 589.9 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇതുവരെയുള്ള റെക്കോര്‍ഡായ 1999 ലെ തുലാവര്‍ഷത്തിലെ 566 മില്ലിമീറ്റര്‍ മഴയാണ് ഈ ഒക്ടോബര്‍ മറികടന്നത്.
തുലാവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ 1 മുതല്‍ 28 വരെയുള്ള ദിവസത്തിനകം ഈ സീസണില്‍ ലഭി ക്കേണ്ട മുഴുവന്‍ മഴയും പെയ്ത സ്ഥിതിയാണ് ഇത്തവണത്തേത്. ഇതിനുമുന്‍പ് 1932,1999, 2002 വര്‍ഷങ്ങ ളിലായി മൂന്നു തവണ ഒക്ടോബറില്‍ 500 മില്ലിമീറ്ററിനു മുകളില്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എ ട്ടു തുലാവര്‍ഷ സീസണുക ളില്‍ 2019, 2015, 2014 വര്‍ഷങ്ങളില്‍ മാത്രമാണ് ശരാശരിയെക്കാള്‍ കൂടുത ല്‍ മഴ ലഭിച്ചത്.
ഈ വര്‍ഷം മിക്ക മാസങ്ങളിലും ലഭിച്ചമഴ സാധരണയില്‍ കൂടുതലാണ്. ആലപ്പുഴ ഒഴികെയുള്ള ജില്ലകളി ല്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 60% കൂടുതലാണ് ലഭിച്ച മഴ.ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (866.9 മില്ലിമീറ്റര്‍). ഇടുക്കി (710.5), കൊല്ലം (644.7), കോഴിക്കോട് (625.4) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവ ര്‍ഷ സീസണില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ 491.6 മില്ലിമീറ്റര്‍ ആണ്.
എന്നാല്‍ ഒക്ടോബര്‍ അവസാനിക്കുന്നതിനു മുന്‍പുതന്നെ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭി ച്ചു. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മഴ കൂടിയ അളവില്‍ നേരത്തെ തന്നെ ലഭിച്ചതിനാല്‍ തുലാവര്‍ഷം നേരത്തെ അവസാനിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.