Breaking News

ഒരു ദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിനെക്കാൾ അപകടകരം’: ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി : തുടർച്ചയായ മൂന്നാം ദിവസവും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിലേക്ക് ഉണർന്ന് ഡൽഹി. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 488 ആയി. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500 കടന്നു. ഒരുനിമിഷം അകത്തേക്കു ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണവുമായെത്തുന്ന രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനമൊരുക്കണമെന്നു സർക്കാർ ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകളിലെ പകുതി ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. ‘‘മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. സർക്കാർ ഓഫിസുകളിലെ 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലിചെയ്യും.” – ഗോപാൽ റായ് എക്‌സിൽ കുറിച്ചു. വർക്ക് ഫ്രം ഹോം ഏതു രീതിയിൽ നടപ്പാക്കുമെന്നത് ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്യും.
ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ‘‘നിലവിൽ ഡൽഹി ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. ഇത് തരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും തേടും.’’– മന്ത്രി പറഞ്ഞു. വാഹന നിയന്ത്രണം എത്രമാത്രം പ്രായോഗികമായ പരിഹാരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം ആരാഞ്ഞിരുന്നു. വിദഗ്ധരുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ഇത്തവണ ഈ മാതൃകയിലുള്ള വാഹന നിയന്ത്രണം ഏർപ്പെടുത്തൂവെന്നാണ് റായ് കഴിഞ്ഞദിവസം പറഞ്ഞത്.
∙ ഗുരുതരാവസ്ഥ
നഗ്നനേത്രങ്ങളിൽ പെടാത്ത കണിക പദാർഥങ്ങളും (പർട്ടിക്കുലേറ്റ് മാറ്റർ) ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വാതകങ്ങളുമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നതിലൂടെ മനുഷ്യശരീരത്തിലെത്തുന്നത്. പിഎം 2, പിഎം 10, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ തുടങ്ങിയവ ശ്വാസകോശത്തിലെത്തുന്നു. ഇവ പിന്നീട് രക്തത്തിൽ കലരുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും ചാണകവും മാലിന്യവും കത്തിക്കുന്നതിൽ നിന്നുമാണ് ഇവ അന്തരീക്ഷത്തിലെത്തുന്നത്.
രക്ഷ തേടി മെട്രോയിൽ
വായുമലിനീകരണം വലയ്ക്കുന്നതിനാൽ യാത്രയ്ക്ക് മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധന. ഡിഎംആർസിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഡൽഹി മെട്രോയിലെ ഏറ്റവും ഉയർന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം (78.67 ലക്ഷം) 18ന് രേഖപ്പെടുത്തി. ഈ വർഷം ഓഗസ്റ്റ് 20ന് രേഖപ്പെടുത്തിയ 77.49 ലക്ഷം യാത്രയുടെ കണക്കാണ് മറികടന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.