തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സീനാണ്. നല്ല രീതിയില്‍ ആ വാക്‌സീന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സീന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും ആശുപത്രികളില്‍ പാഴാക്കിയില്ല. അത്രയ്ക്ക് ശ്രദ്ധിച്ച് ഉപയോഗിച്ചതു കൊണ്ട് 74,24,166 ഡോസ് വാക്‌സീന്‍ നല്‍കാനായി. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്‌സീന്‍ വിതരണം ചെയ്യാനായത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്കാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്‌സീന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതല്‍ വാക്‌സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. മനുഷ്യന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്രമാണ് വാക്‌സീന്‍ നല്‍കേണ്ടത്. അവരുടെ നയമനുസരിച്ച് 18 ന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണം. സര്‍ക്കാര്‍ വിചാരിച്ചാല്‍ വാക്‌സീന്‍ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്‌സീന്‍ നല്‍കണം.
വാക്‌സീന്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സീന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. അല്ലെങ്കില്‍ സംസ്ഥാന ങ്ങള്‍ക്ക് വാങ്ങാനാവും വിധം വാക്‌സീന്‍ വിതരണം ഉറപ്പാക്കണം. സംസ്ഥാന ങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ദൗര്‍ലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു. എല്ലാ വാക്‌സീനും നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതല്‍ വാക്‌സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.