കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര് റിസര്‍ച്ച് അസോ സിയേറ്റ് ഡോ.ശാലിനി മേനോനാണ് സന്തോഷ ത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത്
കൊച്ചി: സന്തോഷത്തിന്റെ തോത് അളക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഗവേഷക. കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി സെന്‍സര്‍ റിസ ര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര് റിസര്‍ച്ച് അസോസിയേറ്റ് ഡോ.ശാലിനി മേനോനാണ് സന്തോഷ ത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.
നാഡീതന്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന് ആണ് സന്തോഷമുള്പ്പെടെ യുള്ള മനുഷ്യവികാരങ്ങള്‍ക്ക് പ്രേരണയാകു ന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കുന്ന ഡോപ്പാ മീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണമാണ് ഡോ. ശാലിനി മേനോന് വികസിപ്പിച്ചത്. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.
ചെലവ് കുറഞ്ഞതും കൊണ്ട്നടക്കാന്‍ കഴിയുന്ന ഡോപ്പാമീറ്റര്‍ പോയിന്റ് ഓഫ് കെയര്‍ രോഗനിര് ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്ക് ഒരു തുള്ളി രക്തം മതി രണ്ട് സെ ക്കന്‍ഡില്‍ ഫലം ലഭിക്കും.4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗി ക്കാന്‍ എളുപ്പമാണ്. പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്പോസിബിള്‍ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. പാര്ക്കിന്സണ്, അന്സിമേഴ്സ്, സ്കീസോഫ്രീനിയ,വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികി ത്സാരംഗത്ത് വലിയ മുന്നോറ്റമുണ്ടക്കാന് ഈ കണ്ടുപിടുത്തത്തിനാവുമെന്നാണ് പ്രതീക്ഷ.
കുസാറ്റ് സയന്‍സ് ഫാക്കല്‍റ്റി ഡോ.കെ.ഗിരീഷ് കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ഡോപ്പാ മീറ്റര്‍ എന്ന സെന്‍സറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. കോഴിക്കോട് പ്രോച്ചിപ്പ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സ്ഥാപനവും കണ്ടെത്തലില്‍ സഹായിച്ചു.ഡോപ്പമീറ്ററിന്റെ പേറ്റന്റിനായി അപേക്ഷ സമര് പ്പിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.